Connect with us

ദേശീയം

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി അന്തരിച്ചു

Published

on

മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി (79)അന്തരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ അഡ്വക്കറ്റ് ജനറലായിരുന്നു.

സിവില്‍, ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1996 ഏപ്രില്‍ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006ല്‍ സീനിയര്‍ പദവി നല്‍കി ഹൈക്കോടതി ആദരിച്ചിരുന്നു. 1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം അഡ്വ. എസ് ഈശര അയ്യരോടൊപ്പമാണ് പ്രാക്ടീസ് ആരംഭിച്ചത്.

1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിന് തുടക്കമിട്ടു. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലീല ഗ്രൂപ്പ് ഓഫ് കമ്പനീസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ്, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി, തങ്ങൾ കുഞ്ഞ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം, മലബാർ തുടങ്ങി നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നിയമോപദേശകനും സ്റ്റാൻഡിംഗ് കൗൺസലുമായിരുന്നു.

കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: ഹൈകോടതി അഭിഭാഷകനായ മില്ലു, മിട്ടു (ആസ്‌ട്രേലിയ)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ