ആരോഗ്യം
പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കാം; ആരോഗ്യ ഗുണങ്ങള്‍ നിരവധി
പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങള്‍ അകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതുപോലെ പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പലരോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ സാധ്യമാവും. രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗാര്‍ലിക് മില്‍ക്കിന് സാധിക്കും. മാത്രമല്ല പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് വയറുവേദന, മലബന്ധം, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയ്ക്കെല്ലാം വളരെ ഫലപ്രദമായ പ്രതിവിധിയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[5] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.
വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യ പ്രശ്‌നവും ഒപ്പം സൗന്ദര്യ പ്രശ്‌നവുമാണ്. വയറ്റില്‍ കൊഴുപ്പ് പെട്ടെന്നടിഞ്ഞു കൂടും. ഇതു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല അസുഖങ്ങള്‍ക്കുമുള്ള സാധ്യത കൂടിയാണ് വയറില്‍ അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ്.വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി.
വെളുത്തുള്ളി തടി കുറയ്ക്കുവാന്‍ പല രീതിയിലും സഹായിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം അകറ്റും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും മറ്റൊരു വിധത്തില്‍ ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.