Connect with us

ആരോഗ്യം

പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കാം; ആരോഗ്യ ഗുണങ്ങള്‍ നിരവധി

Published

on

440b5ac2a159b7c0259d338297cadf39d74c1d65a717b13708d705f20f834617

പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ വെളുത്തുള്ളി ദഹനപ്രശ്നങ്ങള്‍ അകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യത തടയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതുപോലെ പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് പലരോ​ഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ സാധ്യമാവും. രക്തധമനികള്‍ കട്ടി കൂടുന്നത് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ​ഗാര്‍ലിക് മില്‍ക്കിന് സാധിക്കും. മാത്രമല്ല പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് വയറുവേദന, മലബന്ധം, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയ്ക്കെല്ലാം വളരെ ഫലപ്രദമായ പ്രതിവിധിയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[5] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.

വയര്‍ ചാടുന്നത് പലരുടേയും ആരോഗ്യ പ്രശ്‌നവും ഒപ്പം സൗന്ദര്യ പ്രശ്‌നവുമാണ്. വയറ്റില്‍ കൊഴുപ്പ് പെട്ടെന്നടിഞ്ഞു കൂടും. ഇതു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. പല അസുഖങ്ങള്‍ക്കുമുള്ള സാധ്യത കൂടിയാണ് വയറില്‍ അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ്.വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി.

വെളുത്തുള്ളി തടി കുറയ്ക്കുവാന്‍ പല രീതിയിലും സഹായിക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം അകറ്റും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും മറ്റൊരു വിധത്തില്‍ ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240329 WA0208 IMG 20240329 WA0208
കേരളം25 mins ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം2 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം4 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

IMG 20240329 WA0004 IMG 20240329 WA0004
കേരളം6 hours ago

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

najeeb najeeb
കേരളം17 hours ago

‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Screenshot 2024 03 28 174955 Screenshot 2024 03 28 174955
കേരളം18 hours ago

വെള്ളം വാങ്ങാനിറങ്ങി, ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമം, ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Screenshot 2024 03 28 163123 Screenshot 2024 03 28 163123
കേരളം20 hours ago

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

Screenshot 2024 03 28 152237 Screenshot 2024 03 28 152237
കേരളം21 hours ago

ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 28 122427 Screenshot 2024 03 28 122427
കേരളം21 hours ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

20240328 131324.jpg 20240328 131324.jpg
കേരളം23 hours ago

പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു

വിനോദം

പ്രവാസി വാർത്തകൾ