Connect with us

ദേശീയം

ലോക്സഭ ഉപതെരഞ്ഞെടുപ്പ് : ആപ്പിന് തിരിച്ചടി, ഏക സീറ്റ് നഷ്ടമായി

Published

on

ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ആംആദ്മി പാർട്ടിക്കും സമാജ്‍വാദി പാർട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബിലെ ഏക സിറ്റിംഗ് സീറ്റ് ആപ്പിന് നഷ്ടമായി.

മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ നേരത്തെ പ്രതിനിധീകരിച്ചിരുന്ന സംഗ്രൂർ മണ്ഡലം ശിരോമണി അകാലിദൾ അമൃത്സർ വിഭാഗം പിടിച്ചെടുത്തു. ശിരോമണി അകാലിദൾ അമൃത്സർ പാർട്ടി അധ്യക്ഷൻ എസ്.എസ്. മാൻ വിജയിച്ചു. അയ്യായിരത്തിലധികം വോട്ടുകളാണ് ലീഡ്.

ഇതോടെ ലോക്സഭയിലുണ്ടായിരുന്ന ആകെ സീറ്റും എഎപിക്ക് നഷ്ടമായി. സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായി ചർച്ചയായ മണ്ഡലത്തിൽ ആപ്പിന് കനത്ത തിരിച്ചടിയുണ്ടായത്. യുപിയിൽ സമാജ് വാദി പാർട്ടി തിരിച്ചടി നേരിടുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

രാംപൂർ മണ്ഡലത്തിൽ ബിജെപി വൻ ജയം നേടി. സമാജ്‍വാദി പാർട്ടിയുടെ ശക്തകേന്ദ്രമായ അസംഗഡ് മണ്ഡലത്തിലും ബിജെപി മുന്നിലെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം9 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version