Connect with us

ദേശീയം

ആധാറിലെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉടനടി പുതുക്കാം; പുതിയ സംവിധാനവുമായി യുഐഡിഎഐ

Published

on

ആധാറിന് അപേക്ഷിക്കുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും കൂടുതല്‍ സുഗമമാക്കാന്‍ യുഐഡിഎഐ പുതിയ പദ്ധതിക്ക് രൂപം നല്‍കി. രാജ്യത്തെ 122 നഗരങ്ങളില്‍ 166 കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് യുഐഡിഎഐ തീരുമാനിച്ചത്. നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ ആധാറിന് അപേക്ഷിക്കുന്നതും പരിഷ്‌കരിക്കുന്നതും കൂടുതല്‍ എളുപ്പമാവുമെന്ന് യുഐഡിഎഐ പറയുന്നു. ‌

ഇതിനായി മൂന്ന് തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് യുഐഡിഎഐ ആലോചിക്കുന്നത്. പ്രതിദിനം ആധാറിന് വേണ്ടിയുള്ള അപേക്ഷകളും പുതുക്കുന്നതിനുള്ള അപേക്ഷകളും ആയിരം വീതം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മോഡല്‍ ആധാര്‍ സേവാകേന്ദ്രങ്ങളാണ് ആദ്യ വിഭാഗം. 500 അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മോഡല്‍ ബി കേന്ദ്രങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഒരു ദിവസം 250 അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്.

നിലവില്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള 52,000 എന്റോള്‍മെന്റ് സെന്ററുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ 166 ആധാര്‍ സേവാകേന്ദ്രങ്ങളില്‍ 55 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായി യുഐഡിഎഐ അറിയിച്ചു.

നിലവില്‍ രാജ്യത്ത് 130 കോടി ആധാര്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. ആധാര്‍ സേവാകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടോക്കണ്‍ നല്‍കിയാണ് അപേക്ഷയുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം18 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം21 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം22 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം24 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version