കേരളം
തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ 22 വയസ്സുള്ള അബൂ താഹിറാണ് മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര് ദിശയിലേക്ക് പോയി ഇടിക്കുകയായിരുന്നു. റോഡരികിലെ സ്ലാബിട്ട് മൂടാത്ത കലുങ്കിന്റെ കുഴിയില്‍ വീണു. കരാർ കമ്പനിയുടെ അനാസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം.