കേരളം
സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥിയെ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു
കണ്ണൂര്‍ തളിപ്പറമ്പില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥിയെ ഇടിച്ചു തെറിപ്പിച്ചു. രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. ഞായറാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം.
ഇരിട്ടി ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന ബസ്, റോഡരികിലൂടെ പോകുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി ദൂരേക്ക് തെറിച്ചുവീണു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കണ്ണൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.