Connect with us

ക്രൈം

കൊടും ക്രൂരതയ്ക്ക് കാല്‍ നൂറ്റാണ്ട്: ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന ദിനം

WhatsApp Image 2024 01 22 at 11.17.19 AM

25 വർഷം മുമ്പുള്ള ഒരു ജനുവരി 22നാണ് ഓസ്‌ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഒറീസയിൽ ക്രൂരതയ്ക്ക് ഇരയായി ചുട്ടുകരിക്കപ്പെട്ടത്. 35 വർഷത്തോളം ഓഡീഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും പ്രവർത്തിച്ചിരുന്ന ഗഹാം സ്റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരി 22-ന് അർദ്ധരാത്രിയാണ് ചുട്ടുകൊന്നത്.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ഗ്രാമമായ മനോഹർപൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവർത്തിച്ചിരുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹാം. മയൂർഭഞ്ജിലെ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി 1892-ൽ ബാരിപാഡയിൽ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ൽ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച് തുടങ്ങിയത്. ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയിൽ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ആക്ഷേപം.

Also Read:  ബില്‍ക്കിസ് ബാനു കേസ്: 11 പ്രതികളും കീഴടങ്ങി

1983-ലാണ് ബാരിപാഡയിലെ മിഷന്റെ നടത്തിപ്പ് ഗ്രഹാം സ്റ്റൈയിൻസ് ഏറ്റെടുക്കുന്നത്. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിൻസ് – ഗ്ലാഡിസ് ദമ്പതികൾക്ക് ഉണ്ടായിരുന്നത്. എസ്തർ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആൺകുട്ടികളുമായിരുന്നു അത്. 1999 ജനുവരി 22-ന്, മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗ്രഹാം സ്റ്റെയിൻസും കുടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയാകുന്നത്. പ്രദേശത്തെ ക്രിസ്ത്യാനികൾക്കുള്ള വാർഷിക സമ്മേളനം കൂടിയായിരുന്നു ഈ ക്യാമ്പ്. ഊട്ടിയിലെ സ്‌കൂളിൽ നിന്ന് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരികയായിരുന്നു ഗ്രഹാം.

കെന്ദ്രൂജാർ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിൻസും ആൺകുട്ടികളും വഴിയരികിൽ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയിൽ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്‌രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് പ്രദേശത്ത് എത്തിയത്. ജയ് ശ്രീറാം വിളികൾ ഉയർത്തി ആൾകൂട്ടം സ്റ്റെയിൻസും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോൾ വാഹനം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സ്റ്റെയിൻസും അദ്ദേഹത്തിന്റെ മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം ഇതിന് സമ്മതിച്ചില്ല.

ബിജെപി നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയി ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ 2003ൽ, ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗ് കൊലപാതകികളെ നയിച്ചതിന് കുറ്റക്കാരനാണെന്ന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ വിചാരണ കോടതി കണ്ടെത്തുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. 2005ൽ ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

‘മനോഹർപൂരിലെ ഒരു സ്റ്റേഷൻ വാഗണിനുള്ളിൽ ഉറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത മക്കളും ചുട്ടുകൊല്ലപ്പെട്ടെങ്കിലും, ദരിദ്രരായ ആദിവാസികളെ മതപരിവർത്തനം ചെയ്യുന്ന തന്റെ മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രഹാം സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം’ എന്നായിരുന്നു ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്ത വിധിയിൽ പറഞ്ഞത്.

Also Read:  അയോധ്യ പ്രാണ പ്രതിഷ്‌ഠ: സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ; ഗവർണറും ബിജെപി നേതാക്കളും രമാദേവി ക്ഷേത്രത്തിലെത്തും

പിന്നീട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ബിഎസ് ചൗഹാൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളി അദ്ദേഹത്തിന്റെ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നില്ലെന്ന ഒറീസ ഹൈക്കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുകയും ചെയ്തു. 76 പേജുള്ള വിധിന്യായത്തിൽ മതംമാറ്റ സമ്പ്രദായത്തിനെതിരെ കോടതി രംഗത്തെത്തുകയും ചെയ്തു. വ്യാപകമായ വിമർശനം ഉയർന്നതോടെ നാല് ദിവസത്തിന് ശേഷം, 2011 ജനുവരി 25 ന്, സുപ്രീം കോടതി, അപൂർവമായ ഒരു നീക്കത്തിൽ, മതപരിവർത്തനങ്ങളെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങൾ വിധിയിൽ നിന്ന് ഒഴിവാക്കി.

ഇതിനിടെ കുറ്റവാളികളോട് ക്ഷമിച്ച ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസ് ഗ്രഹാമിനെ കൊന്നത് എന്തിനാണെന്നും 22-ന് രാത്രിയിൽ അദ്ദേഹത്തിന്റെ കൊലയാളികൾ ഇത്ര ക്രൂരമായി പെരുമാറിയതെന്താണെന്നും ഞാൻ ചിലപ്പോൾ അത്ഭുതപ്പെടുന്നെന്നും പറഞ്ഞു. ഗ്രഹാമിന്റെയും രണ്ട് കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായ വ്യക്തികളെ ശിക്ഷിക്കുന്നത് തന്റെ മനസ്സിൽ നിന്ന് വളരെ അകലെയാണെന്നും എന്നാൽ അവർ പശ്ചാത്തപിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്നും അവർ പറഞ്ഞു. പിന്നീട് അഞ്ച് വർഷം കൂടി ഇന്ത്യയിൽ പ്രവർത്തിച്ച അവർ 2004-ൽ ഓസ്ട്രേലിയയിലേക്ക് മടങ്ങി. 2019 ൽ ഗ്രഹാമിന്റെയും കുഞ്ഞുങ്ങളുടെയും കൊലപാതകം ആസ്പദമാക്കി The Least of These: The Graham Staines Story എന്ന സിനിമ പുറത്തിറങ്ങുകയും ചെയ്തു.

Also Read:  മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം17 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം18 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം20 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം21 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം22 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം23 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ