Connect with us

രാജ്യാന്തരം

ക്ലബ് ഹൗസിന് പുതിയൊരു എതിരാളി കൂടി; ഇനി മത്സരം

Untitled design 15
spotify greenroom

കൊറോണ കാലത്ത് മലയാളികൾ കണ്ടെത്തിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൌസ്. മെയ് മാസത്തിലാണ് ക്ളബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയത്. വർത്തമാനം പറയാനുള്ള സൈബറിടം ജനകീയമായത് അന്നാണ്. ഏതു വിഷയത്തെപ്പറ്റിയും ക്ലബ് ഹൗസിൽ സംസാരിക്കാം,അല്ലെങ്കിൽ കേൾവിക്കാരാകാം, ഇഷ്ടമായില്ലെങ്കിൽ ശല്യമുണ്ടാക്കാതെ ഇറങ്ങിപോകാം.

ക്ലബ് ഹൗസിൻ്റെ വളർച്ച പല ടെക് കമ്പനികളെയും ബദൽ ആപ്പുകൾ വിപണിയിലിറക്കാൻ നിർബന്ധിതരാക്കി. ക്ലബ് ഹൗസിന് സമാനമായ ഹോംപേജും ഇന്റർഫെയ്‌സുമായി എത്തിയിരിക്കുകയാണ് സ്പോട്ടിഫൈ ഗ്രീൻറൂമും. സെലിബ്രിറ്റി ന്യൂസ്, കോമഡി എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് സ്പോട്ടിഫൈ ഗ്രീൻറൂമിൽ ലഭ്യമായുള്ളത്.

  • ക്ലബ് ഹൗസിന് ഏറെക്കുറെ സമാനമായ ഹോംപേജും ഇന്റർഫെയ്‌സുമാണ് സ്പോട്ടിഫൈ ഗ്രീൻറൂമിലും.
  • ക്ലബ് ഹൗസിൽ നിന്നും വ്യത്യസ്തമായി സ്‌പോട്ടിഫൈ ഗ്രീൻറൂം ചർച്ചകൾ റെക്കോർഡ് ചെയ്യാനും സാധിക്കും.
  • സ്‌പോട്ടിഫൈ ലോഗിൻ ഉള്ള ഏതൊരു വ്യക്തിക്കും ഗ്രീൻറൂം ആപ്പും ഉപയോഗിക്കാം.

സംഗീതം, സംസ്കാരം എന്നി വിഷയങ്ങളിലും തത്സമയ സംവാദങ്ങൾ ഉടനെ സ്പോട്ടിഫൈ ഗ്രീൻറൂമിൽ ആരംഭിക്കുന്നതാണ്. കൂടാതെ പ്രൊഫഷണൽ അത്‌ലറ്റുകൾ, എഴുത്തുകാർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, പോഡ്‌കാസ്റ്റർ‌മാർ‌ എന്നിവരുമായുള്ള സംവാദങ്ങളും ഗ്രീൻറൂമിൽ ലഭ്യമാവും.

ഔദ്യോഗികമായി ട്വിറ്റർ ഹാൻഡിൽ സ്പോട്ടിഫൈ പുതിയ പ്രൊജക്റ്റിനെകുറിച്ച് അറിയിച്ചിട്ടുണ്ട്

പേര് സൂചിപ്പിക്കും പോലെ ഓഡിയോ സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ ആണ് ഗ്രീൻറൂമിന് പിന്നിൽ. ഈ വർഷം മാർച്ചിൽ ബെറ്റി ലാബ്‌സിന്റെ ലോക്കർ റൂം ആപ്പിനെ സ്പോട്ടിഫൈ ഏറ്റെടുത്തിരുന്നു. ഈ ആപ്പിനെയാണ് കെട്ടിലും മട്ടിലും മാറ്റം വരുത്തി സ്പോട്ടിഫൈയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ പശ്ചാത്തലവും ചേർത്ത് ഗ്രീൻറൂം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം47 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version