ദേശീയം
തബ്ലീഗ് വേട്ട: അക്രമത്തിന് പ്രേരിപ്പിക്കുന്ന ടി.വി പരിപാടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല -സുപ്രീം കോടതി
അക്രമം വളര്‍ത്തുന്ന ടി.വി പരിപാടികള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഇത്തരം പരിപാടികള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ക്രമസമാധാന പാലനത്തിന് പ്രധാനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ വര്‍ഗീയവത്കരിച്ച് ഒരുവിഭാഗം മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ക്കെതിരെ ജംഇയ്യത്തുല്‍ ഉലമാെയ ഹിന്ദുള്പ്പെടെയുള്ളവര് നല്കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം.
സമൂഹത്തെ സ്വാധീനിക്കുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പരിപാടികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിെന്റ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ വിഛേദിച്ചിരുന്നു. അതേസമയം, ടി.വിക്ക് എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാര്‍ത്തകള്‍ മാന്യമായും സത്യസന്ധമായും റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രശ്നമല്ല. എന്നാല്‍ ആളുകളെ പ്രകോപിപ്പിക്കുന്നതിനായി വാര്ത്തകളുപയോഗിക്കുേമ്ബാഴാണ് പ്രശ്നം. ചില വാര്‍ത്തകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ടി.വിയില്‍ ജനങ്ങള്‍ എന്തും പറയുന്നുവെന്നത് കോടതി പരിഗണിക്കുന്നില്ല. പക്ഷേ, അത് സംപ്രേഷണം ചെയ്യുേമ്ബാള്‍ പ്രകോപനത്തിന് കാരണമാകുന്നത് ഉത്കണ്ഠാജനകമാണെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരം പരിപാടികള്‍ നിയന്ത്രിക്കുന്നതിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് സ്റ്റാന്‍ഡേഡ് അസോസിയേഷന് (എന്‍.ബി.എസ്.എ) പോലുള്ള സ്വയംഭരണ സമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ എന്‍.ബി.എസ്.എ പോലത്തെ ഏജന്‍സിയെ ഏല്പിക്കാതെ നേരിട്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്നും അത്തരം സംവിധാനമൊരുക്കണമെന്നും കോടതി പറഞ്ഞു.