Connect with us

ദേശീയം

കൈയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി ഇന്ത്യ; വിവാദമായി ജെഎൻയു സിനിമയുടെ പോസ്റ്റർ

k rice 3 1

കുറച്ചുകാലങ്ങളായി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിവാദങ്ങളുടെ കേന്ദ്രമാണ്. ഒരു സിനിമയുടെ പേരിലാണ് പുതിയ വിവാദം. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി” എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്ന വാക്യങ്ങളെഴുതിയ കൈയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമുള്ള പോസ്റ്ററാണ് വൈറലായത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വാക്പോരും തുടങ്ങി. അഭിനേത്രി ഉർവശി റുട്ടേലയാണ് ഇൻസ്റ്റഗ്രാമിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്. സിദ്ദാർഥ് ഫോഡ്കെ, പിയുഷ് മിശ്ര, രവി കിഷൻ, വിജയ് റാസ്, രശ്മി ദേശായി, അഥുൽ പാണ്ഡെ, സൊനാസി സെയ്ഗാൾ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

പോസ്റ്റർ വൈറലായതോടെ ഇതൊരു പ്രൊപഗാണ്ട സിനിമയാണെന്ന് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷനിൽ ബിജെപിക്ക് വേണ്ടി ബോളിവുഡ് പ്രചാരണം നടത്തുന്നത് ഇങ്ങനെയാണ്. ഇലക്ഷനുമുൻപ് ഒരു പ്രൊപഗാണ്ടാ സിനിമ കൂടി പുറത്തിറങ്ങുന്നു” എന്ന് യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എക്സിൽ പോസ്റ്റ് ചെയ്തു.

Also Read:  പൗരത്വ ഭേദഗതി; നിയമ പോരാട്ടത്തിനൊരുങ്ങി കേരളം

സമാനമായ പോസ്റ്റ് അഭിനേതാവായ സിദ്ധാർഥും പങ്കുവെച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ യഥാർഥ വിഷയങ്ങളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക, ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നിൻ്റെ പേര് അപകീർത്തിപ്പെടുത്തുക എന്നിവ മാത്രമാണ് സിനിമയുടെ ലക്ഷ്യം. ജെഎൻയുവിലെ യാഥാർഥ്യങ്ങളുമായ് സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നും വാട്സാപ്പ് ഫോർവേഡുകളാണ് ഇപ്പോൾ സിനിമയായി ഇറങ്ങുന്നതെന്നുമാണ് നെറ്റിസൺസ് പറയുന്നത്.ട്രേഡ് അനലിസ്റ്റുകളായ തരൺ ആദർശ്, കോമൾ നഹ്ത ഉൾപ്പടെ ഒട്ടേറെ പ്രമുഖർ എക്സിൽ സിനിമയെ പിന്തുണച്ചു പോസ്റ്റർ പങ്കുവെച്ചു.“കീഴടക്കാൻ, വെല്ലുവിളിക്കാൻ, പ്രചോദിപ്പിക്കാൻ ഏപ്രിൽ 5ന് ജെഎൻയു സിനിമ വരുന്നു. ഇത് വെറുമൊരു സിനിമയല്ല മാറ്റത്തിൻ്റെ തുടക്കമാണ്” എന്നാണ് ഈ ചിത്രത്തിനെ പിന്തുണയ്ക്കുന്നവർ ഷെയർ ചെയ്യുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

internal committee.jpeg internal committee.jpeg
കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ