ആരോഗ്യം
സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില അതീവ ഗുരുതരം
കൊറോണ ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില കൂടുതൽ വഷളായി.
തിങ്കളാഴ്ച എത്തിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയായിരുന്നു.
നൂറു ശതമാനം ഓക്സിജനും യന്ത്രസഹായത്തോടെ നൽകുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്സിജൻ സ്വീകരിക്കുന്നത്. ശ്വാസകോശത്തിൻ്റെ ഒട്ടു മുക്കാൽ ഭാഗത്തും ന്യുമോണിയ ബാധിച്ചതാണ് ഓക്സിജൻ സ്വീകരിക്കുന്നത് കുറയാൻ കാരണം.
Read more: കോവിഡ് 2 വൈറസ് വകഭേദം; ജാഗ്രതയോടെ സംസ്ഥാന ആരോഗ്യ വകുപ്പ്
സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.