സാമ്പത്തികം
2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി ബിറ്റ്കോയിന്‍ വില
2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി ബിറ്റ്കോയിന്‍ വില. 2024ല്‍ 40 ശതമാനത്തിലധികം ഉയര്‍ന്നു. ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയര്‍ന്നു. നിലവില്‍ 62,964 ഡോളറാണ് ബിറ്റ്കോയിന്റെ വില. ഈ മാസം ബിറ്റ്കോയിന്‍ വിലയില്‍ 42 ശതമാനം ഉയര്‍ച്ചയാണുണ്ടായത്.
മുമ്പ് 2021 നവംബറിലാണ് 68,991 ഡോളര്‍ വിലയില്‍ ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 2024ല്‍ ഇതുവരെ ബിറ്റ്‌കോയിന് സ്റ്റോക്കുകള്‍, സ്വര്‍ണം തുടങ്ങിയ പരമ്പരാഗത ആസ്തികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാനായി.
യു.എസ് സപോട്ട് ബിറ്റ്‌കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിന്‍ വില ഉയരാന്‍ കാരണമായി. ജനുവരിയിലായിരുന്നു ബിറ്റ്കോയിന്‍ ഇ.ടി.എഫിന് യു.എസ് റെഗുലേറ്ററി അംഗീകാരം നല്‍കിയത്.
ക്രിപ്റ്റോ നിക്ഷേപകനും സോഫ്റ്റ്വെയര്‍ സ്ഥാപനവുമായ മൈക്രോസ്ട്രാറ്റജി ഈയാഴ്ച ആദ്യം 155 മില്യണ്‍ ഡോളറിന് ഏകദേശം 3,000 ബിറ്റ്‌കോയിനുകള്‍ വാങ്ങിയിരുന്നു. മൈക്രോ സ്ട്രാറ്റജി, കോയിന്‍ ബേസ് ഗ്ലോബല്‍, മാരത്തണ്‍ ഡിജിറ്റല്‍ എന്നവയാണ് ക്രിപ്‌റ്റോയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍.