Connect with us

ആരോഗ്യം

കൊളസ്‌ട്രോളിനെ നേരത്തെ തിരിച്ചറിയാം; ശരീരം പ്രകടമാക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്…

Published

on

Screenshot 2024 02 19 194332

കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരാം. കൂടാതെ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും.

അറിയാം കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍…

കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന എന്നിവയാണ് കൊളസ്ട്രോളിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചർമ്മത്തിൽ മഞ്ഞ നിറത്തിലുള്ള വളർച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാണ്. കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയാണ്.

ചിലര്‍ക്ക് കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശരീരത്തിലെ പലയിടത്തും കാണപ്പെടുന്ന അസാധാരണമായ മുഴയും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണമാണ്. ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസവും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കാലുകള്‍ തണുത്ത് ഇരിക്കുന്നതും മങ്ങിയ നഖങ്ങളും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും ഉണ്ടാകാം. ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. ഇത് ആദ്യ സൂചനയല്ലെങ്കിലും, നിങ്ങൾക്ക് എന്തെങ്കിലും ശ്രവണ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറിളക്കവും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ