Connect with us

കേരളം

ഗവര്‍ണറുടെ സുരക്ഷ: ഇന്ന് അവലോകന യോഗം

SFI is going to intensify the protest against the governor

രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് നടക്കും. സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ കൂടി ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം. രാജ്ഭവന്റെയും സിആര്‍പിഎഫിലേയും ഉദ്യോഗസ്ഥര്‍ മാത്രമാകും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അവലോകനയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയില്‍ പൊലീസും കേന്ദ്രസേനയും എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് യോഗത്തില്‍ തീരുമാനമായേക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.

ഗവർണറുടെ വ്യക്തിസുരക്ഷയ്ക്കാകും കേന്ദ്രസേന മുൻതൂക്കം നൽകുക. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ വിശിഷ്ടവ്യക്തിയെ എത്രയുംപെട്ടന്ന് സംഭവസ്ഥലത്തുനിന്ന് സി.ആർ.പി.എഫ് അംഗങ്ങൾ മാറ്റും. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കേന്ദ്രസേനയിൽനിന്നുള്ള അംഗങ്ങളാകും. നീല സഫാരി സ്യൂട്ടണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരം സി.ആർ.പി.എഫിന്റെ യൂണിഫോമിൽത്തന്നെയുള്ള, വി.ഐ.പി സുരക്ഷയിൽ പരിശീലനംലഭിച്ച ഉദ്യോഗസ്ഥരായിരിക്കും ഗവർണർക്കൊപ്പം ഉണ്ടാവുക.

Also Read:  സിനിമകളിലെ പുകവലി: ഹൈക്കോടതിയില്‍ ഹര്‍ജി, നിരോധനം വേണമെന്ന് ആവശ്യം

60 സിആര്‍പിഎഫ് സൈനികരേയും 10 എന്‍എസ്ജി കമാന്‍ഡോകളേയും രാജ്ഭവനില്‍ നിയോഗിക്കും. എഴുപതുകള്‍ക്കു ശേഷം ആദ്യമായാണ് രാജ്ഭവന്‍ സുരക്ഷ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. ഗവര്‍ണറുടെ എസ്‌കോര്‍ട്ട് അടക്കമുള്ള സുരക്ഷ ചുമതലയും സിആര്‍പിഎഫ് ഏറ്റെടുക്കുമെന്നാണ് സൂചന.

എന്തെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് തടയുന്നതിലും പ്രതിഷേധക്കാരെ മാറ്റുന്നതിലും കേന്ദ്രസേന ഇടപെടില്ല. അത് സംസ്ഥാന പോലീസിന്റെ ചുമതലതന്നെയാകും. സംഭവങ്ങളുണ്ടായാൽ കേസെടുത്ത് അന്വേഷിക്കുന്നതും സംസ്ഥാന പോലീസായിരിക്കും.

Also Read:  പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം4 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം5 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം5 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ