കേരളം
പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു
തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവര്‍ പറയുന്നത്.
അടൂര്‍ സ്വദേശി സലിം (31) പാടം സ്വദേശി പുഷ്പ നാഥന്‍ (65), പന്നിവിഴ സ്വദേശിനി ആര്യ (33), പെരിങ്ങനാട് സ്വദേശി കെ.കെ.ജോണ്‍ (83), മണക്കാല സ്വദേശി കരുണാകരന്‍ (78), അടൂര്‍ സ്വദേശി ജോസഫ് ഡാനിയേല്‍ (69) തിരുവല്ല സ്വദേശി അജിത (48) മണ്ണടി സ്വദേശി ബിന്ദു (34) അടൂര്‍ സ്വദേശി മണിയമ്മ (68) ഏഴംകുളം സ്വദേശി ബൈജു (47), പന്നിവിഴ സ്വദേശി രജനി (38), കരുവാറ്റ സ്വദേശി ജോസ് മാത്യു (62), മണ്ണടി സ്വദേശി ബിജോ (29), പതിവിഴ സ്വദേശി ഷീബ (34), തുവയൂര്‍ സ്വദേശി രാമകൃഷ്ണന്‍ (70) എന്നിവരെയാണ് നായ കടിച്ചത്.