Connect with us

കേരളം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98 മത് ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ; 5000 ത്തിലേറെ ഡോക്ടർമാർ പങ്കെടുക്കും

Published

on

Untitled design

ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ  98-മത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളിൽ തലസ്ഥാനത്ത് വെച്ച് നടക്കും. 98 മത് ഐ എം എ നാഷണൽ കോൺഫറൻസ് ആയ  “തരംഗ്”  കോവളം കെ റ്റി ഡി സി സമുദ്ര,  ഉദയ സമുദ്ര എന്നിവടങ്ങളിലാണ് നടക്കുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം ദേശീയ കോൺഫറൻസിന് ആദിധേയത്വം വഹിക്കുന്നത്.”സയിന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ” എന്നതാണ് സമ്മേളന തീം.

ലോകത്താകമാനം ആരോഗ്യ രംഗം അഭൂത പൂർവമായ നിരവധി വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇത്തവണ കോൺഫറൻസ് നടക്കുന്നത്.  വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ കാരണം അവയുണ്ടാക്കുന്ന തുടർ ശാരീരിക പ്രശ്നങ്ങൾ അതു മൂലം വ്യക്തികൾക്കും , കുടുംബങ്ങൾക്കും സ്റ്റേറ്റിനും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത , ആന്റി ബയോട്ടിക് റെസിസ്റ്റൻസ് കാരണം ചികിത്സാ രംഗത്തുണ്ടാകുന്ന അനിശ്ചിതാവസ്ഥയും തുടർന്നുള്ള സാമൂഹ്യ പ്രശനങ്ങളും , മനുഷ്യന്റെ പൂർണ്ണമായ ആരോഗ്യ സംരക്ഷണത്തിന് മനുഷ്യന്റെ ആരോഗ്യം മാത്രമല്ല മറിച്ചു മറ്റു ജീവ ജാലങ്ങളുടെയും ഒപ്പം സസ്യ ലതാദികളുടെയും കൂടെ നമ്മുടെ പ്രകൃതിയുടെ ആരോഗ്യവും സംരക്ഷിച്ചാൽ മാത്രമേ കഴിയൂ എന്നതു ഉൾക്കൊണ്ടു ലോകാരോഗ്യ സംഘടന നിർവചിക്കുന്ന രീതിയിൽ ഒൺ ഹെൽത്ത് (ഏകാരോഗ്യത്തെ ) കുറിച്ച് ചർച്ച ചെയ്യുക , വർദ്ധിച്ചു വരുന്ന ചികിത്സാ ചെലവുകളെക്കുറിച്ചു വിശദമായി പഠിച്ചു പരിഹാര നിർദേശങ്ങൾ നൽകുക .

Also Read:  മുൻ കേരള ഫുട്ബോൾ ക്യാപ്റ്റൻ ടിഎ ജാഫർ അന്തരിച്ചു

ആരോഗ്യ സംരക്ഷണ മേഖലയിൽ ബഡ്ജറ്റ് വിഹിതം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക അത് സമഗ്ര പൊതുജനാരോഗ്യ സംരക്ഷണത്തിനും കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ തോതിൽ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക ,മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ കാലോചിത നവീകരണത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള മെഡിക്കൽ വിദ്യാഭ്യാസ നയ രൂപീകരണത്തിൽ ക്രിയാത്മകമായി ഇടപെടുക ,പുതിയ രോഗാവസ്ഥകളെക്കുറിച്ചും മാറി മാറി വരുന്ന രോഗ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും പഠിച്ചു രോഗ പ്രതിരോധ രംഗത്തും രോഗ ചികിത്സാ രംഗത്തും അത്യന്തം അവശ്യമായ വൈദ്യ ശാസ്ത്ര ഗവേഷണം നിലവിലെ അവസ്ഥയിൽ നിന്ന് എങ്ങനെ മുന്നേറണം എന്ന ഗവേഷണ നയ രൂപീകരണം , മെഡിക്കൽ രംഗത്തെ ഡിജിറ്റൽ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എ ഐ എങ്ങനെ ചികിത്സാ രംഗത്തും രോഗ പ്രതിരോധ രംഗത്തും ഒപ്പം ആരോഗ്യ അവബോധ രംഗത്തും ഉപയോഗ പ്രദമാക്കാം എന്ന് തുടങ്ങി ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ കാലിക പ്രസക്തമായ എല്ലാ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി അതാതു മേഖലകളിലെ രാജ്യത്തെയും അന്താ രാഷ്ട്ര രംഗത്തെയും ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ അതി കായന്മാർ സമ്മേളിച്ചു ചർച്ച ചെയ്തു മാർഗ്ഗ നിർദേശങ്ങൾ നൽകുന്ന ഈ മഹാ സമ്മേളനം ഇന്ത്യയുടേയും ലോകത്തിന്റെയും തന്നെ ആരോഗ്യ നയ സമീപനങ്ങളിൽ കാലോചിതവും ശാസ്ത്രീയവുമായ സമീപനങ്ങളിലൂടെ നമ്മുടെ സമൂഹത്തിനാകെ പ്രയോജനകരമാകും എന്നതിൽ സംശയമില്ല .ഇക്കാര്യങ്ങൾ എല്ലാം ദേശീയ സമ്മേളനത്തിൽ ചർച്ചയാകും.

26 ന് കേന്ദ്ര കമ്മിറ്റി മീറ്റിം​ഗ് ആണ് പ്രധാനമായും ഉണ്ടാകുക.  27 ന് 100 ലേറെ സയിന്റിഫിക് സെഷൻ, മൂന്നൂറിലേറെ   ​റിസർച്ച് പേപ്പറുകളുടെ അവതരണം എന്നിവ നടക്കും.   2050 ലക്ഷ്യമാക്കി ഐഎംഎ തയ്യാറാക്കുന്ന   ഹെൽത്ത് മാനിഫെസ്റ്റോ 2050 തിരുവനന്തപുരം ഡിക്ലറേഷൻ എന്ന പേരിൽ അവതരിപ്പിക്കപ്പെടും.  കൂടാതെ
വിവിധ മേഖലകളിലെ വികസനം കാഴ്ച വെയ്ക്കുന്ന സയിന്റിഫിക് എക്സ്പോ, ഡോക്ടർമാരുടെ കലാ സാഹിത്യ പ്രവർത്തനങ്ങളിലെ സംഭാവനകൾ കാണിക്കുന്ന മെ​ഗാ ഷോ, യുവ ഡോക്ടർമാരുടേയും മെഡിക്കൽ വിദ്യാർത്ഥികളുടേയും പാർലമെന്റായ യുവ തരം​ഗ്, ബിസിനസ് കോൺക്ലേവ് , സി ഇ ഓ കോൺക്ലേവ് , മെഡിക്കൽ എഡിറ്റേഴ്സ് മീറ്റ് , വുമൺ ഡോക്ടർസ് കോൺക്ലേവ് ,  എന്നിവയും നടക്കും.

28 ന് ദേശീയ പ്രസിഡന്റായി മലയാളി ഡോക്ടർ ആർ വി അശോകൻ ചുമതലയേൽക്കും. അതോടൊപ്പം അടുത്ത ഒരു വർഷം  നീളുന്ന  ഐഎംഎയുടെ പൊതു ജനാരോ​ഗ്യ, ആരോ​ഗ്യ വിദ്യാഭ്യാസ ചികിത്സ മേഖലകളിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടും. ഭാരതത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 5000 രത്തോളം  ഡോക്ടർമാർ പങ്കെടുക്കും 27  ന് വൈകുന്നേരം നാലു മണിക്ക്   നടക്കുന്ന പൊതു സമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  പങ്കെടുക്കും.

27 ന് രാവിലെ നടക്കുന്ന അക്കാ​ദമിക് സെഷൻ  ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
2050 ലക്ഷ്യമാക്കി ദേശീയ ആരോഗ്യ മാനിഫെസ്റ്റോ സെമിനാർ  സ്പീക്കർ ശ്രീ എം ഷംസീർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം ഡിക്ലറേഷൻ എന്നറിയപ്പെടുന്ന പ്രസ്തുത മാനിഫെസ്റ്റോ അവതരിപ്പിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും.

28 ന്  രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മലയാളിയായ ഡോ ആർ വി അശോകൻ ദേശീയ പ്രസിഡന്റായി  സ്ഥാനമേൽക്കും. ചടങ്ങിൽ കേന്ദ്ര ആരോഗ്യ കേന്ദ്ര മന്ത്രി മൻസുക്യ മാൻഡവ്യ ,കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ, ശശി തരൂർ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 28 തീയതി വൈകുന്നേരം സമ്മേളനം സമാപിക്കും

വാർത്താ സമ്മേളത്തിൽ ഓർ​ഗനൈസിം​ഗ് കമ്മിറ്റി ചെയർമാൻ ഡോ ശ്രീജിത് എൻ കുമാർ, ഓർ​ഗനൈസിം​ഗ് സെക്രട്ടറി ഡോ. എൻ സുൾഫി നൂഹു,  കോ- ചെയർമാൻ ഡോ. ജി,എസ് വിജയകൃഷ്ണൻ, സെക്രട്ടറി ഡോ. എ അൽത്താഫ്, കൺവീനർ ഡോ ജോൺ പണിക്കർ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എസ് വി അരുൺ എന്നിവർ പങ്കെടുത്തു.

Also Read:  ഗണേഷ് കുമാറിന് ഗതാഗതം;  വകുപ്പുമാറ്റം ഉണ്ടായേക്കില്ല
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 131357.jpg 20240518 131357.jpg
കേരളം16 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ