കേരളം
മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പൊരുമാറിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സുരേഷ് ഗോപിയുടെ പ്രവൃത്തി അപലപനീയമാണെന്നും ഇതിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും യൂണിയൻ അറിയിച്ചു.
ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെച്ച സുരേഷ് ഗോപിയിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ട്. വീണ്ടും അത് ആവർത്തിക്കുമ്പോൾ മാധ്യമ പ്രവർത്തക കൈ തട്ടിമാറ്റി.
എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു അറിയിച്ചു.