Connect with us

പ്രവാസി വാർത്തകൾ

വിദേശത്ത് ഉന്നതപഠനത്തിന് 25 ലക്ഷം വരെ സർക്കാർ സ്കോളർഷിപ്പ് ലഭിക്കും

Screenshot 2023 10 17 195029

സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു.

വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി – പട്ടിക വർഗ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 425 കുട്ടികളെ വിദേശത്തേക്ക് അയക്കാനായി. ഈ വർഷം 310 കുട്ടികൾക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുതൽ പഠനാവസരങ്ങൾക്കൊപ്പം അവരുടെ കരിയർ സാധ്യതകളും വിദേശ പഠനത്തിലൂടെ വിപുലമാക്കാനാകും.

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സ്കോളർഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്.

പട്ടിക വർഗ്ഗ, പട്ടികജാതി വികസന വകുപ്പുകൾ Overseas Development and Employment Promotion Consultants (ODEPC) ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസ്സിൽ താഴെ. വിദേശത്ത് ഉപരിപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ സർക്കാർ ഉത്തരവ് ജി ഒ (എംഎസ്) 22/2023/SCSTD തീയ്യതി: 01.08.2023 പ്രകാരം
വ്യക്തമാക്കിയിട്ടുണ്ട്.

Also Read:  വെറും നാല് ദിവസത്തെ മഴ; 89.97 ലക്ഷത്തിന്റെ നാശം, വാഴയും നെല്ലും പച്ചക്കറികളുമടക്കം 235 ഹെക്ടർ കൃഷി നാശം

സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം
കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപെടണം.

Also Read:  2040-ല്‍ മനുഷ്യനെ ഇന്ത്യ ചന്ദ്രനിലിറക്കും, 2035ഓടെ ബഹിരാകാശനിലയം; പ്രധാനമന്ത്രി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240508 110959.jpg 20240508 110959.jpg
കേരളം20 mins ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം3 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം4 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം15 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം16 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

Mosquito.jpg Mosquito.jpg
കേരളം21 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം23 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

വിനോദം

പ്രവാസി വാർത്തകൾ