കേരളം
സ്റ്റോപ്പും നിരക്കും മാറില്ല, ദീർഘ ദൂര ട്രെയിനുകൾക്ക് പകരം ഇനി വന്ദേ ഭാരത്
ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതി റെയിൽവേയുടെ ആലോചനയിൽ. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഇതിനായി പദ്ധതി തയ്യാറാക്കുന്നു.
നിലവിലെ നിരക്കു തന്നെയായിരിക്കും വന്ദേ ഭാരതിലും ഈടാക്കുക. സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറിൽ 90 കിലോ മീറ്റർ വേഗത്തിലായിരിക്കും വണ്ടി ഓടുക. അതിനാൽ യാത്രാ സമയം കുറയും.
നിലവിലെ വന്ദേ ഭാരത് ട്രെയിനുകളുടെ സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇതിനും. ദീർഘ ദൂര ട്രെയിനുകളായതിനാൽ സ്ലീപ്പർ കോച്ചുകളുള്ളവയായിക്കും ഇവ. കൂടുതൽ സൗകര്യവും കോച്ചുകളിൽ ഉണ്ടാകും.
തുടക്കത്തിൽ ദക്ഷിണ റെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ചു റെയിൽവേയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയിൽവേയിൽ നിന്നാണ്.
ആദ്യ ഘട്ടത്തിൽ ചെന്നൈ- തിരുവനന്തപുരം മെയിൽ, ചെന്നൈ- മംഗളൂരു മെയിൽ, ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിരിക്കും വന്ദേഭാരത് ഓടിക്കുക.
തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങങ്ങിൽ നിന്നു വടക്കേ ഇന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനുകളും ഘട്ടം ഘട്ടമായി വന്ദേ ഭാരതത്തിനു വഴി മാറും. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി.