Connect with us

കേരളം

മഴക്കാല ഡ്രൈവിങ്; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

Published

on

samayam malayalam 77546081

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കണമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.
വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Also Read:  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കുറിപ്പ്:

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക.

ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക.

മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.

ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു.

വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക.

ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗം കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

മുന്നിലേയ്ക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയുള്ളപ്പോള്‍ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

Also Read:  ട്രഷറി പണമിടപാട് ഇന്ന് രണ്ട് മണി വരെ മാത്രം; ചൊവ്വാഴ്ചയും ഇടപാടുകൾ വൈകും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 131357.jpg 20240518 131357.jpg
കേരളം20 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ