Connect with us

ആരോഗ്യം

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ 5 കാരണങ്ങൾ

Published

on

Screenshot 2023 09 19 201647

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ കാൻസർ ഉണ്ടാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നാണ് നാം കരുതുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്.

പുകവലിച്ചിട്ടില്ലെങ്കിലും ചില ആളുകൾക്ക് ശ്വാസകോശ അർബുദം വരാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്.

ഒന്ന്…

കാറുകൾ, പവർ പ്ലാന്റുകൾ, മറ്റ് വ്യാവസായിക സ്ഥാപനങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും വർദ്ധിച്ചുവരുന്ന വായു മലിനീകരണമാണ് ശ്വാസകോശ അർബുദ നിരക്ക് വർദ്ധിക്കുന്നതിനുള്ള പ്രധാന ഘടകം. വൃത്തിഹീനമായ വായു ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. PM 2.5 കണങ്ങളുടെ ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആളുകളുടെ ആരോഗ്യം പ്രത്യേകിച്ച് അപകടത്തിലാണെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്…

ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് റഡോൺ വാതക എക്സ്പോഷർ ആണെന്ന് വിദ​ഗ്ധർ പറയുന്നു. റാഡൺ വാതകം മിക്കവാറും സാർവത്രികമായി കാണപ്പെടുന്നുണ്ടെങ്കിലും ഉയർന്ന അളവിൽ റഡോൺ ശ്വസിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

‘ ഉയർന്ന അളവിലുള്ള റഡോണുമായി ദീർഘനേരം സമ്പർക്കം പുലർ‌ത്തുന്നത് പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള ഒരു പ്രധാന കാരണമാണ്…’- ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓങ്കോളജി സെന്റർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. വിനീത് കൗൾ പറയുന്നു.

മൂന്ന്…

സെക്കൻഡ് ഹാൻഡ് പുകവലിയാണ് മറ്റൊരു അപകട ഘടകം എന്ന് പറയുന്നത്. പുകവലിക്കുന്നവർക്കൊപ്പം സഹവസിക്കുന്നവർക്ക് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സെക്കൻഡ് ഹാൻഡ് സ്മോക്ക് കാൻസർ വരാനിടയുള്ള പത്താമത്ത വലിയ അപകട ഘടകമായി കണ്ടെത്തിയത്. പുകവലിക്കാത്തവരിൽ സെക്കൻഡ് ഹാൻഡ് പുകവലി ഹൃദയാഘാതം, ശ്വാസകോശ അർബുദം, മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

നാല്…

ആസ്ബറ്റോസ്, ആർസെനിക്, സിലിക്ക, ഡീസൽ എക്‌സ്‌ഹോസ്റ്റ്, കീടനാശിനികൾ, പൊടി, പുക എന്നിവ കാൻസറിന് കാരണമാകുന്നു. ശ്വാസകോശ അർബുദം തടയുന്നതിനായി മരപ്പണിക്കാർ, റിഫൈനറി ജീവനക്കാർ എന്നിവർ ഇത്തരം അപകടകരമായ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി കുറയ്ക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

Also Read:  പുത്തന്‍ ലോഗോ തിളക്കവുമായി മുന്നോട്ട് കുതിക്കാന്‍ വിഴിഞ്ഞം തുറമുഖം

അഞ്ച്…

പാരമ്പര്യമാണ് മറ്റൊരു കാരണം. കുടുംബത്തിൽ പാരമ്പര്യമായി ഈ രോ​​ഗം ഉണ്ടെങ്കിൽ പുകവലിക്കാത്ത ഒരാൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുകവലിക്കാത്തവരിൽ, പാരമ്പര്യ ഘടകങ്ങളാൽ ശ്വാസകോശ അർബുദ വളർച്ചയെ സ്വാധീനിച്ചേക്കാം.

Also Read:  നിപ വ്യാപനം ഫലപ്രദമായി തടഞ്ഞു; ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണം; മുഖ്യമന്ത്രി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ