കേരളം
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിനെതിരെ കേസ്
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ ക്രൈസ്തവ ആരാധന കേന്ദ്രമായ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. ഇന്ന് രാവിലെയാണ് സംഭവം സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയതിനാണ് മാരാരിക്കുളം പൊലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്.
ജില്ലക്കുപുറത്ത് നിന്നു പേലും ധാരാളം ആളുകള്ധ്യാനകേന്ദ്രത്തില് എത്താറുണ്ടായിരുന്നു എന്നാല്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച ഒരു പരാതിയിയാണ് കേസെടുത്തത്.
കൃപാസനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല, ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 50 ലധികം ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയെന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു.