Connect with us

ആരോഗ്യം

പപ്പായയുടെ കുരു വെറുതെ കളയല്ലേ; ഇങ്ങനെ ഉപയോഗിക്കാം…

Published

on

Screenshot 2023 09 06 201630

പപ്പായ, നമുക്കറിയാം ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ്. പച്ചയ്ക്കും പഴുത്തതുമായ പപ്പായ നമ്മള്‍ പതിവായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പപ്പായ (പഴുത്തത്) കഴിക്കുമ്പോള്‍ അതിന്‍റെ കുരു നമ്മള്‍ കളയാറാണ് പതിവ്.

യാതൊരു തരത്തിലും പപ്പായയുടെ കുരു ഉപയോഗിക്കുന്നതിനെ കുറിച്ച് ആരും ചിന്തിച്ചിരിക്കില്ല. എന്നാല്‍ പപ്പായയുടെ കുരുവും നമുക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് കെട്ടോ. അതിന് പല ആരോഗ്യഗുണങ്ങളുമുണ്ട് എന്നതിനാലാണ് ഉപയോഗിക്കാമെന്ന് പറയുന്നത്.

പപ്പായ കുരുവിലടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’, ‘ഫ്ളേവനോയിഡ്സ്’, ‘ആല്‍ക്കലോയ്ഡിസ്’, ‘ടാന്നിൻസ്’, ‘സാപോനിൻസ്’ എന്നിങ്ങനെയുള്ള ആന്‍റി-ഓക്സിഡന്‍റുകള്‍, ഫൈബര്‍, ‘കാര്‍പെയ്ൻ’ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ദഹനപ്രശ്നങ്ങള്‍ അകറ്റാനും, മലബന്ധം പരിഹരിക്കാനും, ബാക്ടിരീയല്‍- പാരസൈറ്റിക് അണുബാധകളെ ചെറുക്കാനും എല്ലാം സഹായകമാണ്.

പപ്പായയുടെ കുരു അങ്ങനെ തന്നെ കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ ജ്യൂസുകളോ സ്മൂത്തികളിലോ ചേര്‍ത്തും കഴിക്കാം. അതുപോലെ തന്നെ വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാം. എന്തായാലും ഒരു ദിവസം ഒരു ടീസ്പൂണില്‍ കൂടുതല്‍ പപ്പായ കുരു കഴിക്കരുത്. ഇത് അമിതമാകും, ആരോഗ്യത്തിനും ദോഷമാകും.

ഇനി പപ്പായ കുരുവിന്‍റെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഇത് അനുവദനീയമായ അളവില്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിലുള്ള ഫൈബര്‍ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് വണ്ണം കുറയ്ക്കാൻ സഹായികമാണ്. പ്രോട്ടീൻ ഉണ്ടെന്നതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഗുണമാണ്.

രണ്ട്…

ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയെ ലഘൂകരിക്കാനും പപ്പായയുടെ കുരു സഹായിക്കുന്നതാണ്. പപ്പായയിലുള്ള ‘കരോട്ടീൻ’ ഹോര്‍മോണ്‍ ബാലൻസിന് സഹായിക്കുകയും ഇതിലൂടെ ആര്‍ത്തവവേദനയെ ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്.

മൂന്ന്…

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും പപ്പായ കുരു സഹായിക്കുന്നു. പപ്പായ കുരുവിലുള്ള ഫൈബറാണ് ഇതിനും സഹായകമാകുന്നത്. പപ്പായയിലുള്ള ‘ഒലീക് ആസിഡ്’, ‘മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ്’ എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു.

Also Read:  ‘ശക്തമായ മറുപടി നല്‍കണം’; സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധിക്കെതിരെ പ്രധാനമന്ത്രി

നാല്…

വയറിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പപ്പായ കുരു ഏറെ സഹായിക്കുന്നു. പപ്പായ കുരുവിലുള്ള ‘കാര്‍പെയിൻ’ വയറ്റില്‍ വിര വന്നുകൂടിയാല്‍ അതിനെ കളയാനും, രോഗകാരികളായ ബാക്ടീരിയകളെ പുറന്തള്ളുന്നതിനും ദഹനം വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്നു. ഇതിന് പുറമെ മലബന്ധം തടയാനും ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Also Read:  പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ