Connect with us

കേരളം

താനൂരിലെ കസ്റ്റഡി മരണത്തിൽ ഫൊറൻസിക് സർജനെതിരെ പൊലീസ്; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്നത് തെറ്റ്

thamir jafry

താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനെതിരെ ആരോപണവുമായി പൊലീസ് രംഗത്ത്. മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും ലഭിച്ച ലഹരി പദാർഥങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽനിന്നാണ് ഫലം ലഭിക്കേണ്ടത്. വയറ്റിൽനിന്ന് രണ്ട് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ലഭിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിനകത്ത് എത്ര ലഹരിമരുന്ന് കലർന്നെന്ന് മനസിലാക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം.

Also Read:  സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല; ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

അതേസമയം, താമിറിനെ മർദിച്ചത് ഡിസ്ട്രിക് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ആണെന്ന് സസ്പെൻഷനിലുള്ള എസ്ഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡാൻസാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു കഴിഞ്ഞിട്ടില്ല. കസ്റ്റഡി മരണം നടന്നാൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സിബിഐ കേസ് ഉടനെ ഏറ്റെടുക്കാൻ സാധ്യതയില്ല.

Also Read:  നിഖിത ജോബി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം5 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം22 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ