Connect with us

Uncategorized

ബ്രസീലില്‍ ചൈനയുടെ സിനോവാക് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചു

Published

on

114241106 vaccineillus976 rtrs

ബ്രസീലില്‍ ചൈനയുടെ സിനോവാക് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചു. രോഗികളില്‍ അസാധാരണവും വിപരീതവുമായ മാറ്റങ്ങള്‍ കണ്ടതോടെ ചൈനീസ് കമ്പനി സിനോവാക് ബയോടെക് വികസിപ്പിച്ച വാക്സിന്‍ പരീക്ഷണം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്നു ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ അന്‍വിസ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ എന്തുതരം മാറ്റങ്ങളാണ് രോഗികളില്‍ പ്രകടമായത് എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ബ്രസീലിയന്‍ ഭരണകൂടം തയാറായില്ല.

വാക്സിന്‍ പരീക്ഷണം നടത്തിയ വ്യക്തിയുടെ മരണത്തെ തുടര്‍ന്നാണ് നടപടിയെന്ന് പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഗവേഷക സ്ഥാപനം ബ്യൂട്ടന്റെ ഡയറക്ടര്‍ ഡിമാസ് കോവാസ് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതിനു ഔദ്യോഗിക സ്ഥിരീകരണമില്ല. സിനോവാക് വാക്സിന്‍ ഉപയോഗിച്ചതല്ല മരണകാരണമെന്ന് ഡിമാസ് പറഞ്ഞതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നിര്‍ഭാഗ്യകരമായ സംഭവത്തെ’ തുടര്‍ന്നാണ് സിനോവാക് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ആ ‘നിര്‍ഭാഗ്യകരമായ സംഭവം’ എന്തെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല. ചൈനയില്‍ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല് കോവിഡ് വാക്സിനുകളാണ് ചൈനയ്ക്കുള്ളത്. സിനോവാക് ഉള്‍പ്പെടെയുള്ള മൂന്ന് വാക്സിനുകള്‍ ജൂലൈയില്‍ പുറത്തിറക്കിയ അടിയന്തര ആവശ്യ ഉപയോഗ പരിപാടി (എമര്‍ജന്‍സി യൂസ് പ്രോഗ്രാം) യുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി അവശ്യ തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 28 മുതലാണ് ബ്രസീലില്‍ സിനോവാക് വാക്‌സിന്‍ പരീക്ഷിച്ചത്.

സാവോ പോളോ ഗവര്‍ണര്‍ ജോ ഡോറിയയുടെ നിര്‍ബന്ധിത ചൈനീസ് വാക്‌സിന്‍ പ്രചാരണത്തിനെതിരെ ബ്രസീലില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ചൈനീസ് വാക്സിന്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ