കേരളം
സംസ്ഥാന ഡോക്യുമെന്ററി പുരസ്ക്കാരങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കൊപ്പം പരിഗണിക്കണം; DFFK
സംസ്ഥാന ഡോക്യുമെന്ററി പുരസ്ക്കാരങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോക്യുമെന്ററി സംവിധായകരുടെ സംഘടനയായ DFFK ബഹു.സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാന് നിവേദനം നൽകി. സിനിമ പൂർണ്ണമായും digital സാങ്കേതിക വിദ്യയിലേക്ക് മാറിയ ശേഷം സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾക്കൊപ്പമാണ് ഡോക്യുമെന്ററികൾ പരിഗണിക്കപ്പെട്ടു വരുന്നത്.
ഓസ്ക്കാർ /കാൻ അവാർഡ് / ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പടെ ലോകത്തെ സുപ്രധാന ചലച്ചിത്ര മേളകളിലും പുരസ്ക്കാരങ്ങളിലുമെല്ലാം കഥാചിത്രങ്ങളെയും കഥേതര ചിത്രങ്ങളെയും ഒരേ രീതിയിലാണ് പരിഗണിക്കുന്നത്.ഡോക്യുമെന്ററി മേഖലയുടെ ഗുണപരമായ വളർച്ചക്ക് സഹായകമല്ലാത്ത നിലവിലെ അവസ്ഥ മാറ്റണമെന്ന നിർദ്ദേശത്തെ സാംസ്ക്കാരിക വകുപ്പുമന്ത്രി പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തതായി DFFK ഭാരവാഹികൾ അറിയിച്ചു.