Connect with us

Uncategorized

10,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എസ്ബിഐ

Published

on

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്താൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇതിൽ 5,000 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനും ഉൾപ്പെടുമെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ധനസമാഹരണം പരിഗണിക്കുന്നതിനായി സെൻട്രൽ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നവംബർ 29 ന് യോഗം ചേരും. അതേസമയം, ധനസമാഹരണം, അംഗീകരിക്കപ്പെട്ടാൽ, 2023 സാമ്പത്തിക വർഷത്തിൽ ഒരു പബ്ലിക് ഇഷ്യൂ അല്ലെങ്കിൽ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴിയായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

സെപ്തംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വഴികൾ തേടുകയാണ് എസ്ബിഐ. നടപ്പ് സാമ്പത്തിക വർഷത്തിൽ 14 ശതമാനം മുതൽ 16 ശതമാനം വരെ വായ്പാ വളർച്ചയാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്. ബാങ്കിന് 2.5 ലക്ഷം കോടി രൂപയുടെ ടേം ലോൺ കൂടി ഉണ്ടെന്നും എല്ലാ മേഖലകളിൽ നിന്നും വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ജൂൺ-സെപ്റ്റംബർ പാദത്തിൽ വായ്പ നൽകുന്നയാളുടെ അറ്റ ​​നിഷ്‌ക്രിയ ആസ്തി (എൻപിഎ) അനുപാതം 0.8 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങൾ ഇനിയും കുറക്കാനും അനുപാതം ഒരു ശതമാനത്തിൽ താഴെ നിലനിർത്താനും ശ്രമിക്കുമെന്ന് എസ്ബിഐ ചെയർമാൻ പറഞ്ഞു.

വർദ്ധിച്ചുവരുന്ന വായ്പാ ആവശ്യകത നേരിടാനും കുറഞ്ഞ നിരക്കിൽ ഫണ്ട് ലോക്ക് ഇൻ ചെയ്യാനും ഇന്ത്യൻ ബാങ്കുകൾ അടുത്ത കുറച്ച് മാസങ്ങളിൽ ധനസമാഹരണം തുടരുമെന്ന് വിശകലന വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം നവംബർ 4 ന് അവസാനിച്ച 14 ദിവസങ്ങളിൽ ഇന്ത്യൻ ബാങ്കുകളുടെ വായ്പാ വളർച്ച 17 ശതമാനം ആയിരുന്നു. നിക്ഷേപ വളർച്ച 8.25 ശതമാനമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം7 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ