കേരളം
ക്രമസമാധാന ചുമതലയുള്ള എഡിജിപി; എം ആര്‍ അജിത്ത് കുമാര്‍ സുപ്രധാന പദവിയില്‍ തിരിച്ചെത്തി
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവില്‍ ഈ പദവി വഹിച്ചിരുന്ന വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഐജിയായി ഡെപ്യൂട്ടേഷനില്‍ പോകുന്ന സാഹചര്യത്തിലാണ് എം ആര്‍ അജിത്ത് കുമാറിനെ മാറ്റി നിയമിക്കുന്നത്.
നേരത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ആ പദവിയില്‍ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനില്‍ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു. ബറ്റാലിയന്‍ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ പദവി കൂടി അദ്ദേഹം കൈകാര്യം ചെയ്യുക.