Connect with us

കേരളം

‘റോഡിലെ അഭ്യാസപ്രകടനങ്ങളും മത്സരയോട്ടവും നിര്‍ത്തിയാല്‍ നല്ലത്’, ആര്‍ക്കും വീഡിയോ എടുത്ത് അയക്കാമെന്ന് പോലീസ്

റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു ചെറിയ വിഭാഗം ആളുകള്‍ റോഡില്‍ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നിരവധി യാത്രക്കാരെയാണ് ബാധിക്കുന്നത്.

അപകടങ്ങള്‍ കുറയ്ക്കുന്നതിനും മത്സരയോട്ടം തടയുന്നതിനും ‘ഓപ്പറേഷന്‍ റേസ്’ എന്ന പേരില്‍ സംസ്ഥാനത്ത് രണ്ടാഴ്ച കാലയളവില്‍ നടത്താന്‍ തീരുമാനിച്ച കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണ്.
ഇത് വിജയകരമാക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തവും തേടിയിരിക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ജനത്തിനും ഉടനടി കൈമാറാനുള്ള സൗകര്യം ഓരോ ജില്ലയിലും ഒരുക്കി.

ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ അറിയിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.

കുറിപ്പ്

റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തുക

വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം – 9188961001
2. കൊല്ലം – 9188961002
3. പത്തനംതിട്ട – 9188961003
4. ആലപ്പുഴ – 9188961004
5. കോട്ടയം – 9188961005
6.ഇടുക്കി – 9188961006
7. എറണാകുളം – 9188961007
8. തൃശൂർ – 9188961008
9. പാലക്കാട് – 9188961009
10. മലപ്പുറം – 9188961010
11. കോഴിക്കോട് – 9188961011
12. വയനാട് – 9188961012
13. കണ്ണൂർ – 9188961013
14. കാസർകോട് – 9188961014

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ