ദേശീയം
നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍; രാജ്യസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി
രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാന്‍ കര്‍ണാടകയില്‍ നിന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും. പതിനാറുപേരുടെ പട്ടികയില്‍ അഞ്ച് വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ പത്തിനാണ് 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57ല്‍ പതിനൊന്ന് സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും മത്സരിക്കും.
തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള്‍ വീധമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.