കേരളം
കെപിസിസി പുനഃസംഘടന വേണ്ടെന്നുവച്ചെന്ന് കെ സുധാകരന്
സ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി ഭാരവാഹി യോഗത്തിലാണ് പ്രഖ്യാപനം. സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം തുടങ്ങാന്‍ സുധാകരന് നിര്‍ദേശം നല്കി.
സംഘടന തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന നിലപാടില്‍ ആയിരുന്നു എ,ഐ ഗ്രൂപ്പുകള്‍. പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിരുന്നു.
കെപിസിസി പ്രസിഡന്റിന് എതിരെ എട്ടു എംപിമാര്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കെ സുധാകരന് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement