രാജ്യാന്തരം
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.കര്‍ണാടകക്കാരനായ നവീന്‍ കുമാറാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസ്സായിരുന്നു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍ കുമാര്‍.
മരണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.യുക്രൈനിലെ രണ്ടാമത്തെ നഗരമായ കാര്‍കീവില്‍ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
ഇയാള്‍ കടയില്‍ നില്‍ക്കുന്നതിനിടെയാണ് ഷെല്ലാക്രമണം ഉണ്ടയാത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നവീന്‍ കുമാറിന്റെ മരണത്തില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം കുടുംബത്തെ ദു:ഖം അറിയിച്ചു.