ദേശീയം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് മുകളിൽ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയർന്നു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3,623 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,009 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിച്ചത്. ഡൽഹിയിൽ 513 പേർക്കും കർണാടകയിൽ 441 പേർക്കുമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 327 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായത്. ആകെ മരണസംഖ്യ 4,83,790 ആയി ഉയർന്നു. 40,863 പേർ രോഗമുക്തരായി. നിലവിൽ 5,90,611 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement