കേരളം
തിരുവല്ലം ടോൾപിരിവ് നിർത്താൻ ഹൈക്കോടതി നോട്ടീസ്
ബൈ പാസ് നിർമാണം പൂർത്തിയാകുന്നതിനു മുൻപേ ടോൾ പിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിയ്ക്കും കേരളാ ഹൈ കോടതി നോട്ടീസ് അയച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് നാഗരേഷ് നടപടിയെടുത്തത്.
ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പി ഹരിദാസ് ഹാജരായി. റോഡ് പണി പൂർത്തിയാക്കുന്നതിനു മുൻപേ ടോൾ പിരിക്കുന്നതിനെതിരെ വമ്പിച്ച ജന രോഷമാണ് ഉയർന്നു വന്നത്. പദ്ധതി പ്രകാരം പൂർത്തിയാക്കേണ്ട കഴക്കൂട്ടം ഫ്ലൈ ഓവർ, ആക്കുളം, തിരുവല്ലം, പോരോട് എന്നിവടെയുള്ള സർവീസ് റോഡ്-പാലങ്ങൾ, നട പാതകൾ, തെരുവ് വിളക്കുകൾ, ഡ്രൈനേജ്, ഹൈ വെയ്ക്കു ഇരുവശങ്ങളിലും സർവീസ് റോഡുകൾ എന്നിവ പൂർത്തിയായിട്ടില്ല.
തിരുവല്ലം ടോൾ പ്ലാസയ്ക്കു ഇരുവശവും 200 മീറ്റർ ദൂരം മാത്രമേ തെരുവ് വിളക്കുകൾ ഉള്ളു. ഈ ഭാഗത്തു സർവീസ് റോഡും ചേർത്താണ് ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്. ജനങ്ങൾ നടത്തിയ മറ്റെല്ലാ ശ്രമങ്ങളും പ്രക്ഷോഭങ്ങളും വകവെക്കാതെ ടോൾ പിരുവുമായി മുനോപോട്ടു പോയതിനെ തുടർന്നാണ് ഭഗത് റൂഫസ് ഹൈ കോടതിയെ സമീപിച്ചത്.
കാരോട് മുതൽ കഴക്കൂട്ടം വരെ 43 കിലോമീറ്റർ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് കേവലം 16 കിലോമീറ്റർ ദൂരം മാത്രമാണ് പുതിയ റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കുന്നത്. പദ്ധതി അനുസരിച്ചു ഹൈവെ പൂർത്തിയാക്കാതെ ടോൾ പിരിവ് പാടില്ല എന്നാണ് ഭാഗത്തിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.