ദേശീയം
ഫെബ്രുവരി 23, 24 തീയതികളില്‍ പൊതു പണിമുടക്ക്

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഫെബ്രുവരി 23, 24 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക – തൊഴിലാളി വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെയാണ് തൊഴിലാളി സംഘടനകളുടെയും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളുടേയും സംയുക്തവേദി പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്.
സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന് പണിമുടക്കിന്റെ തയ്യാറെടുപ്പ് പ്രവർത്തനം സംഘടിപ്പിക്കും. പണിമുടക്കിന് മുന്നോടിയായി മേഖലാ തലത്തില്‍ മനുഷ്യ ചങ്ങല, പന്തം കൊളുത്തി പ്രകടനം, പ്രതിഷേധ ജാഥകള്‍ ഉള്‍പ്പടെ നടത്തുമെന്നും തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, കോവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും ഒരുക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കുക.