കേരളം
ശക്തമായ മഴ; നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 18 ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഇതുസംബന്ധിച്ച് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തികുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബര്‍ 18ന് കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബര്‍ 20ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.