Connect with us

Covid 19

കൊവിഡ് പ്രതിരോധം: തിരുവനന്തപുരം ജില്ലയിൽ പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

Published

on

lockdown 1

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്നു മുതലുള്ള ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതു പ്രകാരമുള്ള നിയന്ത്രണങ്ങൾ ഇന്ന് (ജൂലൈ 14) അർധരാത്രി നിലവിൽവരും.

തിരുവനന്തപുരം കോർപ്പറേഷൻ ബി വിഭാഗത്തിലാണ്.

നെടുമങ്ങാട്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികൾ ബി വിഭാഗത്തിലും ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലുമാണ്.

പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ഡി കാറ്റഗറി

മുദാക്കൽ
തൊളിക്കോട്
അണ്ടൂർക്കോണം
കരുംകുളം
വെട്ടൂർ

സി കാറ്റഗറി

വിതുര
പള്ളിക്കൽ
കോട്ടുകാൽ
ഇടവ
അതിയന്നൂർ
കരകുളം
കിഴുവിലം
കടയ്ക്കാവൂർ
ചെമ്മരുതി
വിളപ്പിൽ
മംഗലപുരം
അഴൂർ
നെല്ലനാട്
നാവായിക്കുളം
കാഞ്ഞിരംകുളം
ചിറയിൻകീഴ്

ബി കാറ്റഗറി

കാട്ടാക്കട
കൊല്ലയിൽ
മണമ്പൂർ
പോത്തൻകോട്
പഴയകുന്നുമ്മേൽ
മാറനല്ലൂർ
മടവൂർ
വെമ്പായം
ബാലരാമപുരം
ആനാട്
പൂവാർ
വക്കം
ഇലകമൺ
കരവാരം
പനവൂർ
മലയിൻകീഴ്
കള്ളിക്കാട്
വാമനപുരം
പാറശാല
കല്ലിയൂർ
ആര്യങ്കോട്
മാണിക്കൽ
ഒറ്റൂർ
അരുവിക്കര
പൂവച്ചൽ
കല്ലറ
ചെറുന്നിയൂർ
നന്ദിയോട്
പനങ്ങോട്
കിളിമാനൂർ
പുളിമാത്ത്
നഗരൂർ
പുല്ലമ്പാറ

എ കാറ്റഗറി

വെങ്ങാനൂർ
അമ്പൂരി
കഠിനംകുളം
ഒറ്റശേഖരമംഗലം
ആര്യനാട്
ഉഴമലയ്ക്കൽ
വെള്ളനാട്
പള്ളിച്ചൽ
കുന്നത്തുകാൽ
ചെങ്കൽ
തിരുപുറം
പെരിങ്ങമ്മല
വിളവൂർക്കൽ
കാരോട്
അഞ്ചുതെങ്ങ്
വെള്ളറട
പെരുങ്കടവിള
കുളത്തൂർ
കുറ്റിച്ചൽ

നിയന്ത്രണങ്ങൾ ഇങ്ങനെ

** എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

** ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം. ജൂലൈ 17ന് അവധിയായിരിക്കും.

** എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

** എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

** എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

** മറ്റു ദിവസങ്ങൾക്കു പുറമേ എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളിൽ ആളുകളുടെ തിരക്ക് പൂർണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.

** ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

** കാറ്റഗറി ഡി-ൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

** കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

* ഓരോ കാറ്റഗറിയിലു നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ തുടരും.

* ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകൾ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.

* മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.

* എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്പോർട്സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

* എ, ബി, സി വിഭാഗങ്ങളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ