Kids
സ്കൂൾ വിദ്യാർത്ഥികളിൽ നേരിയ വിഷാദ പ്രവണതയെന്ന് പഠനം
സ്കൂൾ വിദ്യാർത്ഥികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നേരിയ പ്രവണത കണ്ടെത്തിയതായി പഠനം. 23.4 ശതമാനം വിദ്യാർത്ഥികളിലാണ് ഈ പ്രവണത കണ്ടെത്തിയെതെന്ന് പഠനം വ്യക്തമാക്കി.
വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസർച് സെൻററും ചേർന്ന് നടത്തിയ പഠനത്തിലാണ് വിദ്യാർഥികളുടെ മാനസികനില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
സ്മാർട്ട് ഫോണിൻറെ കുറവു മൂലം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത പട്ടികജാതി – പട്ടികവർഗ വിദ്യാർഥികളുടെ എണ്ണം ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് കാലത്തെ സ്കൂൾ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും മാനസികാരോഗ്യ സംബന്ധിയുമായ അവസ്ഥകളാണ് പഠനത്തിൻറെ വിഷയം. പതിനാല് ജില്ലകളിൽനിന്നായി 85 സ്കൂളുകളിലെ 2829 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
2466 രക്ഷാകർത്താക്കൾ, 412 അധ്യാപകർ, 176 സ്കൂൾ കൗൺസിലർമാർ, 53 സൗഹൃദ ക്ലബ് കോഓഡിനേറ്റർമാർ എന്നിവരിൽനിന്ന് ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തി. പരിശീലനം നേടിയ 42 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. 97.38 ശതമാനം എൽ.പി, യു.പി വിദ്യാർഥികളും 94.18 ശതമാനം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും ക്ലാസുകളിൽ പങ്കെടുത്തു.
കോവിഡ് പോലെയുള്ള ദുരന്തങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നത് വളരെ സങ്കീർണമായ കാര്യമാണ്. ദുരന്ത മുഖത്ത് കുട്ടികൾ എങ്ങിനെ പ്രതികരിക്കുന്ന എന്നും അതു് ഒരു മാനസിക സംഘർഷത്തിലെക്കു വളരാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നും നമുക്കൊന്നു നോക്കാം.
ആശങ്കകൾ മറികടക്കാൻ ശാസ്ത്രീയ സമീപനം അനിവാര്യം. പഴകിയ ചിന്തകളിലൂടെയും വ്യക്തതയില്ലാത്ത വിവരങ്ങളിലൂടെയും ഇന്ന് യുവതയെ നിയന്ത്രിക്കാനോ നന്നാക്കാനോ സാധിക്കില്ല. കാലത്തിനനുസരിച്ച് രക്ഷിതാക്കളും കോലം മാറേണ്ടതുണ്ട്.
എന്തു കൊണ്ട്? ദുരന്തങ്ങളും രോഗഭീതിയും എന്തു കൊണ്ടാണ് കൂട്ടികളെ കൂടുതൽ സംഘർഷഭരിതരാക്കുന്നത്. കുട്ടികൾ മുതിർന്നവരെക്കാൾ വൈകാരികമായി പ്രതികരിക്കാനുള്ള കാരണങ്ങൾ ഇവയാണു
1 ദുരത്തെ കുറിച്ചും രോഗത്തെ കുറിച്ചും ശരിയായി മനസിലാക്കാനുള്ള കഴിവില്ലായ്മ
2. സംഭവങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
3. സംഘർഷഭരിതമായ സംഭവങ്ങൾ നേരിട്ട പരിചയമില്ലായ്മ.
4. ഭയവും ആകാംക്ഷയും മറ്റുള്ളവരുമായി പങ്കുവക്കാനുള്ള കഴിവില്ലായ്മ.
കൂടാതെ മുൻപ് ഭൂരന്തങ്ങൾ ഏറെറടുക്കേണ്ടിവന്നിട്ടുള്ളവരും മാനസിക , വൈകാരിക, ബുദ്ധിപരമായ അസുഖങ്ങളുള്ളവരും കൂടുതൻ പ്രശ്നബാധിതരാകാൻ സാധ്യതയുള്ളവരാണ്.
കൂട്ടികളിലെ മാസസിക സംഘർഷ ലക്ഷണങ്ങൾ; പ്രായഭേദത്തിനനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്ഥമാകാം.
സാമാന്യത്തിൽ കൂടിയ വിഷമം വിഷാദം, വിശപ്പില്ലായ്മ അമിതാഹാരം ഉറക്കമില്ലായ്മ ആശ്രദ്ധ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ആവശ്യമില്ലാതെയുള്ള കരച്ചിൽ നിർബന്ധം പിടിക്കൽ എന്നിവയാണ് ശിശുക്കളിലെ ലക്ഷണങ്ങളെങ്കിൽ , പ്രീസ്കൂൾ കുട്ടികളിൽ അവർ നേടിയ നല്ല ശീലങ്ങൾ നഷ്ടമാകുന്നതാണ് കാണാറുള്ളത്. ഉദാഹരണത്തിനു മലമൂത്രവിസർജനത്തിനു നേടിയ നിയന്ത്രണം നഷ്ടമാകൽ. അനുസരയില്ലായ്മ, രക്ഷിതാക്കളെ നഷ്ടപ്പെടുമെന്ന ഭീതി, കളികളിലെ താൽപര്യ കുറവ് എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട് .
കൗമാരക്കാരിൽ എതിർപ്പ്, നിയന്ത്രണമില്ലാത്ത ചുററിക്കറക്കം ലഹരി ഉപയോഗം അക്രമവാസന ശാരീരിക വേദന, ഇല്ലാത്ത അസുഖം ഭാവിക്കൽ, മുൻപ് ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണാതിരിക്കൽ എന്നിവയും കാണാം. ചില കുട്ടികളിലെ ആകാംക്ഷ അസുഖതലത്തിലേക്ക് എത്താം.
പ്രതീക്ഷ നഷ്ടപ്പെട്ട പോലത്തെ പ്രവൃത്തി, ജീവിതത്തിലെ രസങ്ങൾ ആഘോഷിക്കാനുള്ള വൈമുഖ്യം, ഉറക്ക വ്യതിയാനങ്ങൾ, എപ്പോഴും ക്ഷീണിതനായിരിക്കുക, ശ്രദ്ധക്കുറവ് സ്വയം മുറിവേൽപ്പിക്കാനുള്ള വാസന കൂടുതൽ കുട്ടികളും തങ്ങളുടെ വിഷമം പ്രകടിപ്പുക്കുകയോ പറയുകയോ ചെയ്യില്ല. അതുകൊണ്ടു് അവരെ മടിയന്മാരോ, കുഴപ്പമുണ്ടാക്കുന്നവരോ ആയിട്ടായിരിക്കും വീട്ടുകാർ മനസിലാക്കുക.
കൂട്ടികളിലെ വിഷാദരോഗത്തിനുള്ള പരിഹാര മാർഗങ്ങൾ
മാനസിക സംഘർഷം ദുരന്താനുഭവത്തിന്റെ ഭാഗമാകുന്നത് അത്തരത്തിലും മാനസിക രോഗതലത്തിലെത്തുന്നതിനെ അത്തരത്തിലും പ്രതിരോധിക്കയും ചികിത്സിക്കുകയും ചെയ്യണം. ശാരീരിക അകലം പാലിക്കുന്നതിന്റെയും ഐസൊലേഷന്റെയും ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മുൻകൂട്ടി പ്രതിരോധിക്കണം. കുട്ടി ശാരീരിക അകലത്തിലാണെങ്കിലും മാനസിക അടുപ്പത്തിനുള്ള മാർഗങ്ങൾ കണ്ടെത്തണം. മുതിർന്നവരുടെ മേൽനോട്ടത്തിൽ സോഷ്യൽ മീഡിയയിൽ കൂടി കൂട്ടുകാരോട് ബന്ധപ്പെടാൻ സഗായിക്കാവുന്നതാണ്. പക്ഷെ സോഷ്യൽ മീഡിയയുടെ ഉപയോഗം രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുകയും വേണം. ശരിരമാദ്യം ഖലൂധർമസാദനം എന്ന ആപ്ത വാക്യം പറയുന്നതു പോലെ ശരീരത്തെ ആദ്യം തന്നെ സംരക്ഷിക്കേണ്ടതാണ്. അവധിയും വിശ്രമവുമാണെങ്കിലും ദിനചര്യകൾക്കും കളികൾക്കും പഠനത്തിനും വ്യായാമത്തിനും ഒരു ദിനചര്യ ഉണ്ടാക്കണം. ഉറങ്ങാനും ഉണരാനും ചിട്ടയുണ്ടാകണം. ഉണരുന്നതിനു് നിത്യേന അരമണിക്കൂറിൽ കൂടുതൽ വ്യതിയാനം വരാതെ നോക്കണം. ദിനചര്യകളിൽ ആവശ്യത്തിനു് ഇടവേളകളും ഉല്ലാസ പ്രവത്തനങ്ങളും വ്യായാമവും ഉൾപ്പെടുത്തണം.
വിനോദത്തിലുടെ പഠനത്തിനുള്ള മാർഗങ്ങളും കണ്ടെത്തണം. ഓരോ കൂട്ടിയുടെയും പ്രായത്തിനനുസരിച്ചു വേണം കളികളും വിനോദത്തിലൂടെയുള്ള പഠനവും സോഷ്യൽ മീഡിയയും ക്രമീകരിക്കേണ്ടത്.