Connect with us

Health

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നവരാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. പണ്ടൊക്കെ യാത്രകള്‍ ചെയ്യുമ്പോഴും മറ്റ് വീടുകളില്‍ പോകുമ്പോഴുമൊക്കെയാണ് കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി, കുട്ടികള്‍ക്ക് 24 മണിക്കൂറും ഡയപ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.എന്നാൽ അതില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് പലതും നമുക്ക് അറിയാമെങ്കിലും പലപ്പോഴും അത് നമ്മള്‍ മനപ്പൂര്‍വം മറക്കുകയാണ് ചെയ്യുന്നത്.

ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുമ്ബ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച്‌ മൃദുവായി തുടച്ച്‌ നനവ് പൂര്‍ണമായും നീക്കുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അധികനേരം ഈര്‍പ്പം തങ്ങിനില്കാതെയും ശ്രദ്ധിക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല.

തുണികൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പുപയോഗിച്ച്‌ കഴുകിയശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കുക. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഡയപ്പര്‍ വൃത്തിയായും നനവില്ലാതെയുമാണ് വെച്ചതെന്ന് ഉറപ്പാക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല. ചര്‍മം ഈര്‍പ്പരഹിതമാക്കാന്‍, ദിവസേന കുറച്ചുസമയം കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കരുത്.
ഒരു ഡയപ്പര്‍ മാറ്റി പുതിയത് വെക്കുമ്പോള്‍ ചര്‍മത്തില്‍ നേര്‍ത്ത തുണി കൊണ്ട് മൃദുവായി തുടച്ചുവൃത്തിയാക്കണം. അമര്‍ത്തി തുടയ്ക്കുന്നതിന് പകരം ഒപ്പിയെടുക്കുന്നതാണ് ഈര്‍പ്പം മുഴുവനായി പോകാന്‍ നല്ലത്.

തുടയ്ക്കാന്‍ വിപണിയില്‍ ലഭ്യമാകുന്ന വൈപ്പുകളും ഉപയോഗിക്കാം. എങ്കിലും ആല്‍ക്കഹോള്‍ കലര്‍ന്ന വൈപ്പുകള്‍ ഒഴിവാക്കണം. തുണി കൊണ്ടുള്ള ഡയപ്പറുകളാണ് കുഞ്ഞിന് ഉപയോഗിക്കുന്നതെങ്കില്‍ അവ സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം വീണ്ടും മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് കഴുകാന്‍ ശ്രദ്ധിക്കണം. ചില കുഞ്ഞുങ്ങളില്‍ സോപ്പും അവയിലെ ചേരുവകളും അലര്‍ജിയുണ്ടാക്കും. ഡയപ്പറിന് പകരം, അമിതമായി സുഗന്ധദ്രവ്യങ്ങള്‍ കലര്‍ന്ന ഫാബ്രിക് സോഫ്റ്റ്‌നേര്‍സും ഡ്രൈയര്‍ ഷീറ്റുകളും ഉപയോഗിക്കാതിരിക്കുക. ഇവയുടെ ഉപയോഗം മിക്ക കുഞ്ഞുങ്ങളിലും ചര്‍മപ്രശ്‌നങ്ങള്‍ ഗുരുതരമാക്കും. ഈര്‍പ്പം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള ഡിസ്‌പോസിബിള്‍ ഡയപ്പറുകളാണ് കുഞ്ഞുങ്ങളുടെ ചര്‍മം ഈര്‍പ്പരഹിതമായിരിക്കാന്‍ നല്ലത്.

കുഞ്ഞിന് മുന്‍പ് ഡയപ്പര്‍ റാഷ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഡയപ്പര്‍ മാറ്റുമ്പോള്‍ ശ്രദ്ധവേണം. മുഷിഞ്ഞ ഡയപ്പറുമായി ഏറെ നേരം തുടരാന്‍ ഇട വരുത്തരുത്. മുഷിയുന്നതിന് മുന്‍പ് തന്നെ മാറ്റുന്നതാണ് അനുയോജ്യം. ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിയശേഷം ചര്‍മം ഈര്‍പ്പരഹിതമാക്കി വെക്കുന്നത് ഫംഗസ് ബാധ തടയുന്നതിനും ഡയപ്പര്‍ റാഷ് പ്രതിരോധിക്കുന്നതിനും അനുയോജ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വീര്യംകുറഞ്ഞ സോപ്പുകളോ സോപ്പ് രഹിതമായ ക്ലെന്‍സറുകളോ ഉപയോഗിക്കാം.
സിങ്ക് ചേര്‍ന്ന പേസ്റ്റുകളും ക്രീമുകളും ഒരു പരിധിവരെ ലോലചര്‍മത്തെ കാത്തുരക്ഷിക്കും.

ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുന്‍പുതന്നെ ഇത്തരം ക്രീമുകള്‍ തേച്ചാല്‍ അവ ഒരു പാളിയെന്നോണം പ്രവര്‍ത്തിച്ച്, മലമൂത്ര വിസര്‍ജ്യവുമായുള്ള സമ്പര്‍ക്കവും മറ്റ് പ്രശ്‌നങ്ങളും ഒരുപരിധിവരെ ചെറുക്കും.
വായുസഞ്ചാരമുള്ള വസ്ത്രങ്ങള്‍ വേണം കുഞ്ഞുങ്ങളെ ധരിപ്പിക്കാന്‍. ചൂട് വര്‍ധിച്ച് ഡയപ്പര്‍ നനയാനിട വരുത്തുന്ന റബര്‍ കലര്‍ന്ന വസ്ത്രം വേണ്ട. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. അതേസമയം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടണം.

citizen-kerala-whatsapp-group-invite