Uncategorized
വാട്സാപ്പിന്റെ കോവിഡ്-19 വസ്തുത പരിശോധന ചാറ്റ്ബോട്ട് ഹിന്ദിയിലും വിവരങ്ങള്‍ നല്‍കും
ഈ മാർച്ചിലാണ് ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വർക്ക് (ഐഎഫ്സിഎൻ) ഒരു വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിച്ചത്. ഈ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ ഹിന്ദി ഭാഷയിലും ലഭ്യമാണ്.
വാട്സാപ്പിൽ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കുകയാണ് ഈ വാട്സാപ്പ് ചാറ്റ് ബോട്ടിന്റെ ലക്ഷ്യം. വൈറസിനെ കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ഇതുവഴി ഉപയോക്താക്കൾക്ക് സാധിക്കും. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. ഭാവയിൽ പോർചുഗീസ് പോലുള്ള ഭാഷകളിലും ചാറ്റ്ബോട്ട് ലഭിക്കും.
ഇന്ത്യയിൽ മാത്രം 40 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. അതിൽ 44 ശതമാനം പേരും ഹിന്ദി സംസാരിക്കുന്നവരാണ്. അതിനാലാണ് വാട്സ്ആപ്പ് ചാറ്റ്ബോട്ട് ഹിന്ദിയിൽ അവതരിപ്പിക്കാൻ ഐഎഫ്സിഎൻ തീരുമാനിച്ചതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.