കേരളം
ഹൈക്കോടതി വിധി എല്ലാ ന്യൂനപക്ഷ ആനുകൂല്യങ്ങളും ജനസംഖ്യാനുപാതികമാക്കണം;റാവുത്തർ ഫെഡറേഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് 80:20അനുപാതം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധി സർക്കാർ സ്വാഗതം ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ നിന്ന് അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിച്ചു നൽകുന്ന ഭൂമിയും സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗ നിയമനങ്ങളും, സർക്കാർ സാമ്പത്തിക സഹായം നൽകി നടത്തുന്ന മറ്റെല്ലാ സ്ഥാപനങ്ങളും, ഉയർന്ന സർക്കാർ ഉദ്യോഗങ്ങളും, ന്യായാധിപതസ്തികകളും, പാർലമെന്ററി ജനാധിപത്യ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, ബോർഡ് ,കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രാതിനിധ്യം, സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം എന്നിവ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പുനക്രമീകരിച്ച്എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി അനുവദിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിന്റെ മുന്നോടിയായി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് ഓരോവിഭാഗം ന്യൂനപക്ഷങ്ങളും കൈവശം വച്ചിരിക്കുന്ന വാദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അതിലെ ജീവനക്കാരുടെയും എണ്ണവും ജാതി തിരിച്ചുള്ള കണക്കും, ഓരോ വിഭാഗങ്ങൾക്കും അനുവദിച്ചിട്ടുള്ള ഇതര സ്ഥാപനങ്ങളുടെയും പതിച്ചു നൽകിയ ഭൂമിയുടെയും കണക്കും, പാട്ട കുടിശഖ വരുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ പേരുവിവരവും സർക്കാർ എയ്ഡഡ് – അർദ്ധ സർക്കാർ – ബോർഡ്, കോർപറേഷൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം എന്നിവ പരസ്യപ്പെടുത്തി ഇന്ന് ന്യൂനപക്ഷ ആനുകൂല്യത്തിന്റെ പേരിൽ നില നിൽക്കുന്ന സാമൂദായിക വിദ്വേഷത്തിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അലാവുദീൻ അടൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. അലി അക്ബർ പട്ടാമ്പി, എ.ഹബീബ് റഹ്മാൻ, നസീർ സീ ദാർ, കാസിം റാവുത്തർ, അലി കാസിം പൊന്നാനി , എ. താഹ കോഴിക്കോട്, അബ്ദുൽ റഹ്മാൻ ചെർ പുളശ്ശേരി, ഖാൻ റാവുത്തർ, സൈജു ഖാലിദ് , ഷിഹാബ് ശൂരനാട്, ജലീൽ പാലക്കാട്, മുനീർ മാലവി തൊടുപുഴ, കാചാപ്പ പാലക്കാട്, സൈയ്താലി തിരുവനന്തപുരം, ഷാഹുൽ ഹമീദ് എരുമേലി, സൈദു മുഹമ്മദ് വയനാട്, നൗഷർ റാവുത്തർ, ഷിബു റാവുത്തർ, അനീസ് മാലിക്ക്, അബ്ദു ൽ വഹാബ് നെന്മാറ, അബു താഹിർ തിരുവേഗപ്പുറ, നിസാർ അബ്ബാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.