രാജ്യാന്തരം
ലോകത്ത് 16.70 കോടി കൊവിഡ് ബാധിതർ; ആകെ മരണം 34.68 ലക്ഷമായി ഉയർന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പേർ മരിച്ചു. ഇതോടെ ആകെ മരണം 34.68 ലക്ഷമായി ഉയർന്നു. നിലവിൽ ഒന്നര കോടിയിലധികം പേർ ചികിത്സയിലുണ്ട്.മുംബയ് ബാർജ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി
ഇന്ത്യയിൽ കഴിഞ്ഞ ദിവസം രണ്ടര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 78.12 ശതമാനവും കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. നിലവിൽ 29 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന മരണം ഇന്നലെയും നാലായിരം പിന്നിട്ടു.
87.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 603,864 ആയി ഉയർന്നു.
ബ്രസീൽ(1.64 കോടി രോഗബാധിതർ), ഫ്രാൻസ്(55 ലക്ഷം രോഗബാധിതർ), തുർക്കി(51 ലക്ഷം രോഗബാധിതർ), റഷ്യ(49 ലക്ഷം കൊവിഡ് ബാധിതർ), എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.