ആരോഗ്യം
മലപ്പുറത്തും ബ്ലാക്ക് ഫംഗസ്; 62 കാരന്റെ ഇടത് കണ്ണ് നീക്കം ചെയ്തു
മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലൂടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാൻ നീക്കംചെയ്തത് .
കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇ.എൻ.ടി. വിദഗ്ധൻ ഡോ . രവി , ഡോ . ഫവാസ് അലി എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയ ത് . ഏപ്രിൽ 25 – നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ന്യൂമോണിയ ഭേദപ്പെട്ടതോടെ കൊവിഡ് നെഗറ്റീവ് ആകാതെത്തന്നെ മേയ് രണ്ടിന് ഡിസ്പാർജുചെയ്ത് തിരൂരിലെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുകയായി രുന്നു . ഇതിനിടെ ശക്തമായ തലവേദനയും നെറ്റിയിൽ മരവിപ്പും അനുഭവപ്പെട്ടു . കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് .
കഴിഞ്ഞ ദിവസം കൊല്ലത്തും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിരുന്നു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
കൊവിഡിനെത്തുടർന്ന് രോഗികളിലുണ്ടാ കുന്ന ഫംഗസ് ബാധയാണ് ബ്ലാക്ക് ഫംഗസ് . ഇതുമൂലം മുഖത്ത് പാടുകൾ , അടയാളങ്ങൾ , വീക്കം , വേദന തുടങ്ങിയവയുണ്ടാകാം . മുഖം വികൃതമാകുന്ന അവസ്ഥവരെ ഉണ്ടാകാം . എന്നാൽ ചികിത്സിച്ചു മാറ്റാം . സംസ്ഥാനത്ത് രോഗം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ ആദ്യ കേസാണിത് .