ആരോഗ്യം
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടി കടന്നു
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടി കടന്നു. ഇതുവരെ 151,992,215 കോടിയിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് കണക്ക്. 3,193,061 പേര് ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 129,259,846 പേർ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 865,917 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്. ഇതേസമയത്ത് 14,137 പേര് രോഗം ബാധിച്ച് മരിച്ചു.18,937,903 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 111,357 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.ആഗോള വ്യാപകമായി 25 രാജ്യങ്ങളില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍.