ആരോഗ്യം
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ
കൊവിഡിന്റെ രണ്ടാംതരംഗത്തിൽ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീന്‍ നല്‍കുന്നത്.
അതേ സമയം 18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്.
എന്നാൽ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് ആശ്വാസമായിക്കൊണ്ട് 2,20,000 വാക്സിൻ ഇന്നലെ എത്തിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സീനാണ് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്‌സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.
അതേ സമയം സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്കും ക്ഷാമം നേരിടുന്നുണ്ട്. കൂട്ടപ്പരിശോധന വന്നതോടെയാണ് മിക്ക ആശുപത്രികളിലും കിറ്റിന് ക്ഷാമം തുടങ്ങിയത്. രോഗ വ്യാപന തീവ്രത കൂടിയതോടെയാണ് സർക്കാർ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടിയത്. രണ്ട് ദിനം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരെ വരെ പരിശോധിച്ചു. പലര്‍ക്കും ലക്ഷണങ്ങളില്ലാതിരുന്ന സാഹചര്യത്തില്‍ ഹൈ റിസ്ക് വിഭാഗത്തിലെ 70 ശതമാനം പേര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തിയത്. ഇതോടെയാണ് പിസിആര്‍ പരിശോധന കിറ്റുകളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്.