രാജ്യാന്തരം
ആശങ്ക ഉയരുന്നു… ലോകത്ത് 24 മണിക്കൂറിനിടെ ഒന്‍പത് ലക്ഷത്തോളം പുതിയ കേസുകള്‍
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. മരണസംഖ്യ മുപ്പത് ലക്ഷം പിന്നിട്ടു.പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, കേരളം, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 60 ശതമാനത്തോളവും ഉള്ളത്. രാജ്യത്ത് ഇതുവരെ 1,36,48,159 പേര്‍ രോഗമുക്തരായി. 83.92 ശതമാനമാണ് രോഗമുക്തി നിരക്ക്.
മരണസംഖ്യ 1.88 ലക്ഷം പിന്നിട്ടു.രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു.5.85 ലക്ഷം പേര്‍ മരിച്ചു.