Covid 19
ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി തുടരുന്നു; 24 മണിക്കൂറിനിടെ 96,982 പുതിയ രോഗികൾ
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,26,86,049 ആയി. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതോടെയാണ് രാജ്യത്ത് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
1,17,32,279 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,143 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 7,88,223 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 446 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,65,547 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,000 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, പഞ്ചാബ്, തമിഴ്നാട്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കേരള, തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതലാണ്.
12,11,612 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 25,02,31,269 ആയി ഉയർന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 8,31,10,926 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.