Connect with us

ദേശീയം

18ൽ താഴെയുള്ളവർക്കു മെസ്സേജ് അയയ്ക്കുന്നതു തടയും; ഇൻസ്റ്റയിൽ പുതിയ ഫീച്ചർ വരുന്നു

Published

on

instagramq

ചെറുപ്പക്കാർക്ക് സന്ദേശങ്ങൾ അയക്കുന്നതിനും കുട്ടികൾ അക്കൗണ്ട് സൃഷ്ടിക്കുന്നതിനും തടയിടാൻ ഇൻസ്റ്റ​ഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതിൽ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെയും തടയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് കമ്പനി.

ഇൻസ്റ്റ​ഗ്രാം വഴി മുതിർന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പർക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇൻസ്റ്റ​ഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ പ്രായം നിർണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്.

“പലരും പ്രായത്തിന്റെ കാര്യത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാർ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓൺലൈനിൽ പരിശോധിക്കുന്നത് സങ്കീർണ്ണമാണെന്ന് ഞങ്ങൾക്കറിയാം”‌, അധികൃതർ പറഞ്ഞു. കൃത്രിമ ബുദ്ധിയുടെയും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

“സംശയാസ്പദമായ പെരുമാറ്റം” പ്രകടിപ്പിക്കുന്ന മുതിർന്നവരെ കൗമാരക്കാരുമായി ഇടപഴകുന്നതിൽ മാറ്റം കൊണ്ടുവരാനുള്ള വഴികളും ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നുണ്ട്. സംശയിക്കേ‌ണ്ട ആളുകളുടെ അക്കൗണ്ടുകളെക്കുറിച്ച് കൗമാരക്കാരെ അറിയിക്കുന്നതിനായി സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ മാർ​ഗ്​ഗങ്ങൾ സ്വീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sex education .jpeg sex education .jpeg
കേരളം44 mins ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം1 hour ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം2 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ