കേരളം
രണ്ട് മാസമായി ശമ്ബളം കിട്ടിയിട്ടില്ല; എറണാകുളത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍
എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍. കഴിഞ്ഞ രണ്ടു മാസമായി ശമ്ബളം നല്‍കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ കണ്ടെത്തിയ ഏജന്‍സി ജീവനക്കാര്‍ക്ക് ശമ്ബളം ലഭ്യമാക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
തെലങ്കാന അസ്ഥാനമായ ജി.വി കെ ഇ എം ആര്‍.ഐ കമ്ബിനിയാണ് സംസ്ഥാനത്ത് 108 ആംബുലന്‍സിന്‍്റെ സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും നഴ്സിംഗ് അസിസ്റ്റന്‍്റും സഹിതം രണ്ടു ജീവനക്കാരാണ് ഒരു വാഹനത്തില്‍ ജോലി നോക്കുന്നത്. എന്നാല്‍ സംസ്ഥാന വ്യാപകമായി 315 അംബുലന്‍സുകളിലെ 1600 ഓളം വരുന്ന ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്ബളമാണ് കമ്ബിനി നല്‍കാനുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചത്.
ആലപ്പുഴ ജില്ലയിലെ 108 ജീവനക്കാരും കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ച് പ്രതിഷേധിച്ചിരുന്നു. കൊറോണ രോഗികളെയടക്കം പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിലേയ്ക്കും മെഡിക്കല്‍ കോളജുകളിലേയ്ക്ക് എത്തിക്കുന്നത് ഉള്‍പ്പെടെ അരോഗ്യ മേഖലയില്‍ വലിയ പങ്കാണ് 108 ആംബുലന്‍സ് ജീവനക്കാര്‍ വഹിക്കുന്നത്. എന്നാല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പോലും സമയത്ത് നടത്താറില്ലെന്ന് ജീവനക്കാര്‍ പറയുന്നു.